Web Specials

പൊടിക്കൈകൾ

തോട്ടത്തിലെ ചെടികൾ ആവശ്യത്തിന് വെള്ളം കിട്ടാതെ പെട്ടെന്ന് വരണ്ടുണങ്ങിപ്പോയോ? ചില ചെറിയ പൊടിക്കൈകൾ പ്രയോ​ഗിച്ചാൽ അവയിൽ പലതിനെയും വീണ്ടടുക്കാം. 

Image credits: Getty

ലക്ഷണം

പച്ച ഇലകൾ ക്രമമായി മഞ്ഞയായി മാറുകയും മഞ്ഞ ഇലകൾ അടർന്നു വീഴുകയും ചെയ്യുന്നതാണ് വരണ്ടുണങ്ങുന്നതിന്റെ ലക്ഷണം. 

Image credits: Getty

തൊട്ടുനോക്കുക

ചെറുതായി ഇലകൾ മഞ്ഞയായി തുടങ്ങുമ്പോൾ അതു തൊട്ടുനോക്കുക. ഒരില തൊടുമ്പോൾ ആ ഇല മാത്രം ഉടൻ അടർന്നു വീഴുകയാണെങ്കിലോ വീഴാതിരിക്കുകയാണെങ്കിലോ അത്തരം ചെടികൾ  വീണ്ടെടുക്കാൻ പറ്റും. 

Image credits: Getty

ഒരുമിച്ച് അടർന്നാല്‍

ഒരില തൊടാൻ ശ്രമിക്കുമ്പോൾ കുറേ ഇലകൾ ഒരുമിച്ച് അടർന്നു വീഴാൻ തുടങ്ങുകയാണെങ്കിൽ അത്തരം ചെടികൾ പുനരുജ്ജീവിപ്പിക്കാൻ പാടാണ്.

Image credits: Getty

ജലപ്രയോ​ഗം

ചെടികളെ പുനരുജ്ജീവിപ്പിക്കാൻ കരുതലോടെ ജലപ്രയോ​ഗം നടത്തണം. ആദ്യം ഇത്തിരി നനവു മാത്രം നൽകി, ചെടികളെ ഉദ്ദീപിപ്പിക്കുക. 

Image credits: Getty

പുതയിടൽ

കരിയിലകളും അല്പം ചകിരിയും ഉണങ്ങിയ പുല്ലും ചെടിയുടെ ചുറ്റുമായി മണ്ണിൽ നിർത്തി നേർത്ത ഒരു പുതയിടൽ നടത്തുക. അല്പാല്പമായി വെള്ളം നനച്ച് മണ്ണിൽ ചെടിക്കു ചുറ്റുമായി ഈർപ്പം നിലനിർത്തുക. 

Image credits: Getty

തളിർപ്പുകൾ

മൂന്നുമുതൽ അഞ്ചുവരെ ദിവസം കൊണ്ട് ക്രമേണ വെള്ളത്തിന്റെ അളവു കൂട്ടി കൂട്ടി വരുമ്പോൾ ചെടിയിൽ പുത്തൻ തളിർപ്പുകൾ വന്നു തുടങ്ങും. 

Image credits: Getty

തണ്ടുകളെ ബാധിച്ചോ

ഇലകളുടെ മഞ്ഞനിറം മാറി അവ ബ്രൗൺ നിറമാവുകയോ തണ്ടുകൾക്ക്  പച്ചപ്പുപോയി ബ്രൗൺ നിറം ആവുകയോ ചെയ്താൽ വരൾച്ച തണ്ടുകളെയും ബാധിച്ചു എന്നാണർത്ഥം. 

Image credits: Getty

മുറിച്ചു മാറ്റുക

ഇത്തരം ചെടികളുടെ തണ്ട്, മണ്ണിൽനിന്ന് ഏകദേശം പത്തു സെന്റീമീറ്റർ ഉയരത്തിൽ വച്ച് നല്ല മൂർച്ചയുള്ള ഒരു കത്തികൊണ്ട് മുറിച്ചു മാറ്റുക. 

Image credits: Getty

പച്ചപ്പുണ്ടോ?

ആ നിരപ്പിൽ തണ്ടിൽ അല്പമെങ്കിലും പച്ചപ്പുണ്ടെങ്കിൽ ആ ചെടിയെ പുനരുജ്ജീവിപ്പിക്കാം. നേരത്തെ പറഞ്ഞതുപോലെ എല്ലാ ക്രമീകരണങ്ങളും ഇവിടെയും ചെയ്യുക. 

Image credits: Getty

വളപ്രയോ​ഗം അരുത്

ഏഴു മുതൽ പത്തു ദിവസം വരെയെടുക്കും അവയിൽ തളിർപ്പിന്റെ ആദ്യലക്ഷണങ്ങൾ കാണാൻ. പുനരുജ്ജീവിപ്പിക്കപ്പെടുന്ന ചെടികൾക്ക് അവ തളിർത്തു തുടങ്ങിയാൽ ആദ്യത്തെ ആഴ്ച വളപ്രയോ​ഗം നടത്തരുത്. 

 

Image credits: Getty

പത്താംദിവസം മുതൽ

പത്താംദിവസം മുതൽ നേരിയ തോതിൽ ജൈവവളങ്ങൾ നൽകാം. ചെടികളുടെ സ്വഭാവം അനുസരിച്ച് ഏതു ജൈവവളം വേണമെന്നതു തീരുമാനിക്കാം.

Image credits: Getty

​അക്വേറിയത്തിൽ ​ഗപ്പിയുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഇൻഡോർ പ്ലാന്റ്: ഇലകളുടെ കാര്യത്തിലും ശ്രദ്ധ വേണം, ഇങ്ങനെ ചെയ്യാം

പൊള്ളുന്ന ചൂട്, ഇൻഡോർ പ്ലാന്റുക​ൾ വാടാതെ നോക്കാം

പോരാട്ടം ഇനി പ്ലാസ്റ്റിക്കിനെതിരെ