Web Specials

റീപോട്ടിംഗ് ടിപ്സ്

ഇൻഡോർ പ്ലാന്റുകളിൽ പലതും വാടിപ്പോയോ? റീപോട്ടിം​ഗിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. ചൂടിന്റെ കാഠിന്യം കുറഞ്ഞതിനാൽ തന്നെ ഈ സമയത്തോ, മഴക്കാലം തുടങ്ങുമ്പോഴോ ചെടികൾ മാറ്റി നട്ടുനോക്കാം. 

Image credits: Freepik

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാറ്റിനടുകയെന്നാൽ പാത്രം മാറ്റി നടുകയല്ല, മറിച്ച് പോട്ടിം​ഗ് മിശ്രിതം മാറ്റുകയാണ് വേണ്ടത്. ഒന്നോ രണ്ടോ ഇഞ്ച് കൂടുതൽ വലിപ്പമുള്ള പാത്രത്തിലേക്ക് മാറ്റിനടുകയും ചെയ്യാം. 

Image credits: Freepik

കരുതലോടെ

ഇപ്പോഴുള്ള പാത്രത്തിൽ നിന്നും കരുതലോടെ വേണം ചെടി നീക്കം ചെയ്യാൻ. തണ്ടിലോ ഇലകളിലോ മൃദുവായി പിടിച്ചശേഷം അടിയിൽ ചെറുതായി തട്ടിക്കൊടുക്കാം. വേരുപൊട്ടാതെ വേണം ചെടി നീക്കം ചെയ്യാൻ.

Image credits: Freepik

വേരുകൾ

ചെടിയുടെ വേരുകൾ മണ്ണിൽ കുടങ്ങിക്കിടക്കുകയായിരിക്കും മിക്കവാറും. കുരുങ്ങിക്കിടക്കുന്ന വേരുകൾ ശ്രദ്ധയോടെ അഴിച്ചെടുക്കുക. കൂടുതൽ നീളമുള്ള വേരുകൾ വെട്ടിമാറ്റാം. 

Image credits: Freepik

പഴയ പോട്ടിംഗ് മിശ്രിതം

പഴയ പോട്ടിംഗ് മിശ്രിതം നീക്കം ചെയ്യുക. ചെടിയുടെ വേരുകൾക്ക് ചുറ്റുമുള്ള പഴയ പോട്ടിംഗ് മിശ്രിതത്തിൻ്റെ മൂന്നിലൊന്നോ അതിലധികമോ നീക്കം ചെയ്യാം. 

Image credits: Freepik

പുതിയ പോട്ടിം​ഗ് മിശ്രിതം

പാത്രത്തിൽ പുതിയ പോട്ടിം​ഗ് മിശ്രിതം ചേർക്കുക. ദ്വാരങ്ങളുള്ള പാത്രങ്ങളാണ് നല്ലത്. ഇല്ലെങ്കിൽ പോട്ടിം​ഗ് മിശ്രിതം നിറക്കും മുമ്പ് ചരലോചെറിയ കല്ലുകളോ ഒക്കെ അടിഭാ​ഗത്തിട്ടു കൊടുക്കാം. 

Image credits: Freepik

ചെടി നടാം

ഇനി ചെടി നടാം. നടുക്കായി വേണം ചെടി നടാൻ. ചെടി നട്ട ശേഷം വീണ്ടും കുറച്ചുകൂടി പോട്ടിം​ഗ് മിശ്രിതം ചേർക്കാം. ഒരുപാട് മണ്ണ് നിറയ്ക്കരുത്. വേരുകൾക്ക് 'ശ്വാസം വിടാനാകണ'മെന്ന് സാരം. 

 

Image credits: Freepik

വെള്ളം

ഇനി വെള്ളം നനയ്ക്കാം. പുതുതായി മാറ്റിനട്ടിരിക്കുന്ന ചെടികൾക്ക് അപ്പോൾ വളം നൽകേണ്ട ആവശ്യമില്ല. 

Image credits: Freepik

ചെടികൾ നൽകാം സമ്മാനമായി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?

കുപ്പിക്കുള്ളിൽ ചെടി വളർത്താം, ഇൻഡോർ പ്ലാന്റുകളിനി വേറെ ലെവൽ

ആശിച്ചു വാങ്ങിവച്ച ചെടി നശിച്ചുപോകുന്നുണ്ടോ? ശ്രദ്ധിക്കാം

ചെടികൾ വരണ്ടുണങ്ങിയോ? പുതുജീവൻ നൽകാം