Web Specials
ടെറസ്സിൽ ഒരുപാട് സ്ഥലമുണ്ടോ? എന്നാൽ നമ്മുടെ വീട്ടിലേക്കാവശ്യമായ അത്യാവശ്യം പച്ചക്കറികൾ നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതേയുള്ളൂ. ഇക്കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.
ഗ്രോബാഗ്, മൺചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ തുടങ്ങിയവയെല്ലാം ടെറസിൽ പച്ചക്കറി വളർത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്.
ടെറസിലാണെങ്കിലും നല്ലപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ് ചെടികൾ വച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കാൻ മറക്കരുത്. ഇത് ചെടി വേഗം വളരാൻ സഹായിക്കും.
തക്കാളി, വഴുതന, വെണ്ട, പയർ, വെള്ളരി, പടവലം, തക്കാളി, പച്ചമുളക് എന്നിവയെല്ലാം ടെറസ്സിൽ നട്ടുവളർത്താവുന്ന പച്ചക്കറികളാണ്.
എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, ചാരം, ചാണകപ്പൊടി എന്നിവയെല്ലാം ഈ പച്ചക്കറികൾക്ക് വളമായി ഇട്ടുകൊടുക്കാം.
വെളുത്തുള്ളി കഷായം, വേപ്പെണ്ണമിശ്രിതം തുടങ്ങിയവ വേണം കീടങ്ങളെ അകറ്റാൻ വേണ്ടി ഉപയോഗിക്കുന്നത്. അതുപോലെ ചെടികൾക്ക് ചുറ്റും പരിശോധിച്ച് കീടങ്ങളെ കണ്ടാൽ എടുത്തു കളയാം.