Web Specials

പരിചരണം

മിക്ക വീടുകളിലും കാണും ഒരു മണി പ്ലാന്റെങ്കിലും. എളുപ്പത്തിൽ, അധികം പരിചരണമില്ലാതെ വളരുന്ന ഒന്നാണ് എന്നത് തന്നെയാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്.

Image credits: Getty

ശ്രദ്ധിക്കേണ്ടത്

എന്നാൽ, ചിലപ്പോൾ അവയും വാടിപ്പോവുകയും നശിച്ചുപോവുകയും ചെയ്തേക്കാം. മണിപ്ലാന്റുകൾ നശിച്ചു പോകാതിരിക്കാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

Image credits: Getty

വെള്ളത്തിലും മണ്ണിലും

വെള്ളത്തിലും മണ്ണിലും മണി പ്ലാന്റ് വളർത്തുന്നവരുണ്ട്. വെള്ളത്തിൽ വളർത്തുമ്പോൾ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മാറ്റാൻ ശ്രദ്ധിക്കാം. പൊടിയുണ്ടെങ്കില്‍ ഇലകള്‍ തുടച്ചുകൊടുക്കാം.

Image credits: Getty

ഇലകൾക്ക് മഞ്ഞനിറം

പ്ലാന്റിന്റെ ഇലകൾക്ക് മഞ്ഞനിറം കാണുന്നുണ്ടെങ്കിൽ അമിതമായി വെള്ളം നനച്ചാതാവാം കാരണം. അതിനാൽ, നല്ല ഡ്രെയിനേജുള്ള പാത്രമെടുക്കാം. അതുപോലെ ആവശ്യത്തിന് മാത്രം നനച്ചുകൊടുക്കാം. 

Image credits: Getty

സൂര്യപ്രകാശം

നേരിട്ടുള്ള സൂര്യപ്രകാശത്തിന് പകരം പരോക്ഷമായിട്ടുള്ള സൂര്യപ്രകാശമാണ് ഉത്തമം. തീരെ വെയിൽ കിട്ടാതെയിരിക്കരുത്. നേരിട്ടുള്ള വെയിൽ ഒഴിവാക്കിയാൽ മതി. 

Image credits: Getty

മാറ്റി നടാം

തീരെ ആരോ​ഗ്യമില്ലാത്തതായി മാറുന്നു എന്ന് തോന്നിയാൽ ചെടി മാറ്റി നടുന്നതും പരി​ഗണിക്കാവുന്നതാണ്. വെള്ളം കെട്ടിക്കിടക്കരുത് എന്നത് പോലെ തന്നെ മണ്ണ് വരണ്ടുപോകാതെയും ശ്ര​ദ്ധിക്കണം. 

Image credits: Getty

വേരുകൾ ചീഞ്ഞാല്‍

അതുപോലെ ചെടിയുടെ വേരുകൾ ചീഞ്ഞുപോകുന്നതായി തോന്നിയാൽ അപ്പോൾ തന്നെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ അത് പരിഹരിക്കുകയും വേണം. 

 

Image credits: Getty

ഇലകൾ കൊഴിഞ്ഞാല്‍

ഇലകൾ കൊഴിഞ്ഞുപോകുന്നത് താപനിലയിലെ ഏറ്റക്കുറച്ചിൽ കാരണമാവാം. 18 ഡി​ഗ്രി സെൽഷ്യസിനും 29 ഡി​ഗ്രി സെൽഷ്യസിനും ഇടയിലുള്ളതാണ് യോജിച്ച താപനില. 

Image credits: Getty
Find Next One