Web Specials
നമ്മുടെയെല്ലാം വീടിനകത്ത് ചെടികൾ വച്ചിട്ടുണ്ടാകും. എന്നാൽ, ആശിച്ച് വാങ്ങിവച്ചിട്ടും നശിച്ചു പോകുന്ന ചെടികളും കാണും. അങ്ങനെ നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വീടിനകത്ത് വളർത്തുന്ന ചെടികൾക്ക് അധികം വെള്ളം വേണ്ട. വേര് ചീഞ്ഞുപോവും. ഇലകൾ വാടുന്നതും മഞ്ഞനിറമാകുന്നതും അതിന്റെ ലക്ഷണമാണ്.
ആവശ്യത്തിന് വെള്ളം നൽകാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി തോന്നിയാൽ വെള്ളം വാര്‍ന്നുപോകാനുള്ള സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കാം.
സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണ് വരണ്ടാൽ മാത്രം നനച്ചാല്‍ മതി. ബാക്കി ചെടികള്‍ക്ക് മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്താം.
നീർവാർച്ചയുള്ള ചെടിച്ചട്ടിയിലായിരിക്കണം ചെടി വയ്ക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവരുത്. ചെടിച്ചട്ടി വച്ച ട്രേയിലും വെള്ളം കെട്ടിക്കിടക്കാതെ പുറക്ക് കളയാം.
ഒരോ പാത്രത്തില്‍ തന്നെ ദീര്‍ഘകാലം ചെടി വളര്‍ത്തരുത്. ഓരോ വര്‍ഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കുകയും കൂടുതൽ വലിപ്പമുള്ള പാത്രത്തിലേക്ക് ചെടി മാറ്റുകയും ചെയ്യാം.
ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കരുത്.
ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. ചെടി ആരോഗ്യമില്ലാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ അതിനാൽ വെളിച്ചം ആവശ്യമാണ് എന്നാണ് അർത്ഥം.