ചെറുതെന്നോ വലുതെന്നോ ഇല്ലാതെ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന ചില ജീവികളുണ്ട്. അതുപോലെ തന്നെ അത്യന്തം അപകടകാരികള്‍ എന്ന് അറിയപ്പെടുന്ന ചില ജീവികളുമുണ്ട്. അവയില്‍ ചിലത് ഇതാ.
Image credits: Getty
കൊതുകുകൾ
മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ് തുടങ്ങിയ രോഗങ്ങളിലൂടെ പ്രതിവർഷം 725,000 -ത്തിലധികം മരണങ്ങൾക്ക് ഉത്തരവാദികളാണ് ഇവ.
Image credits: Getty
ബോക്സ് ജെല്ലിഫിഷ്
ഇവയുടെ ശരീരത്തിലെ വിഷവസ്തുക്കൾ മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം, പക്ഷാഘാതം, മരണം എന്നിവയ്ക്ക് കാരണമാകും
Image credits: Getty
കായൽ മുതല
ആക്രമണാത്മക സ്വഭാവത്തിന് പേരുകേട്ട ഈ മുതലകളുടെ ആക്രമത്തിൽ ഓരോ വർഷവും ജീവൻ നഷ്ടപ്പെടുന്നത് നിരവധി മനുഷ്യർക്കാണ്.
Image credits: Getty
ആഫ്രിക്കൻ ആന
ആനകളിൽ ഏറ്റവും അപകടകാരി. ഓരോ വർഷവും ആയിരക്കണക്കിന് മനുഷ്യമരണങ്ങൾക്ക് ഉത്തരവാദി
Image credits: Getty
പോയിസൺ ഡാർട്ട് ഫ്രോഗ്
ഈ തവളകളുടെ തൊലിയിലെ ബാട്രാചോട്ടോക്സിൻ പക്ഷാഘാതത്തിനും മരണത്തിനും കാരണമാകും.
Image credits: Getty
നായകള്‍
പ്രതിവർഷം ഏകദേശം 30,000 മനുഷ്യ മരണങ്ങൾക്ക് ഉത്തരവാദി, കൂടുതലും നായ വഴി പകരുന്ന പേവിഷബാധയിലൂടെ.
Image credits: Getty
പാമ്പുകൾ
പ്രതിവർഷം ഏകദേശം 100,000 മനുഷ്യ മരണങ്ങൾക്ക് ഉത്തരവാദി.