Web Specials

ഗപ്പി വളര്‍ത്തുമ്പോള്‍

എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒരു മത്സ്യമാണ് ഗപ്പി. തുടക്കക്കാര്‍ക്ക് എന്തുകൊണ്ടും വളര്‍ത്താന്‍ യോജിച്ചത് ഗപ്പി തന്നെ. ഇതാ, ​ഗപ്പികളെ വളർത്തുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ.

Image credits: Getty

വലുപ്പമുള്ള അക്വേറിയം

നല്ല വലുപ്പമുള്ള അക്വേറിയം തന്നെ ഗപ്പികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കാം. വെള്ളത്തിന്റെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ മത്സ്യത്തിന്റെ ജീവനെയും ബാധിക്കും. 

Image credits: Getty

എണ്ണം

ഒരു ആണ്‍ മത്സ്യവും രണ്ടോ മൂന്നോ പെണ്‍ മത്സ്യങ്ങളുമാണ് വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്. പെണ്‍ മത്സ്യങ്ങള്‍ കാഴ്ചയില്‍ ബ്രൗണ്‍ നിറത്തിലുള്ളവയും വലുതുമായിരിക്കും. 

Image credits: Getty

ഭക്ഷണം

ദിവസത്തില്‍ രണ്ടു പ്രാവശ്യം ഭക്ഷണം നല്‍കി എത്രത്തോളം ആവശ്യമുണ്ടെന്ന് മനസിലാക്കണം.  അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷിക്കാന്‍ കഴിയാത്തത്ര തീറ്റ ഒരിക്കലും വെള്ളത്തില്‍ ഇട്ടുകൊടുക്കരുത്.

Image credits: Getty

പ്രജനനകാലം

ഗപ്പികളുടെ പ്രജനനകാലം 22 ദിവസങ്ങള്‍ക്കും 28 ദിവസങ്ങള്‍ക്കുമിടയിലായിരിക്കും. വെള്ളത്തിന് കൂടുതല്‍ തണുപ്പുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാകും.

Image credits: Getty

വെളിച്ചം

പകല്‍ സമയത്ത് വെളിച്ചം ആവശ്യമാണ്. എട്ട് മണിക്കൂറില്‍ പ്രകാശം നല്‍കരുത്. അക്വേറിയത്തില്‍ ചെറിയ കൂടുകള്‍ പോലെ ഒരുക്കിയാല്‍ മത്സ്യങ്ങള്‍ക്ക് ഒളിച്ചിരിക്കാനിടം കിട്ടും. 

Image credits: Getty

ജനനശേഷം

ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ശരീരം പൂര്‍ണമായും നീന്താന്‍ യോഗ്യമാകുകയും തീറ്റ സ്വീകരിക്കാന്‍ പ്രാപ്തമാകുകയും ചെയ്യും. 

Image credits: Getty

കൂട്ടത്തില്‍ നിന്ന് മാറ്റണം

കുഞ്ഞുങ്ങള്‍ കാല്‍ ഇഞ്ച് വലുപ്പമുള്ളതായിരിക്കും. ഇവയെ ഭക്ഷണമാക്കാതിരിക്കാനായി പ്രജനനം നടത്തുന്ന മത്സ്യത്തെ കൂട്ടത്തില്‍ നിന്ന് മാറ്റണം.

Image credits: Getty

10 മുതല്‍ 20 ആഴ്ച

പെണ്‍മത്സ്യങ്ങള്‍ക്ക് 10 മുതല്‍ 20 ആഴ്ച വളര്‍ച്ചയെത്തിയാലാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയുന്നത്. 

 

Image credits: Getty

20 മാസം പ്രായം വരെ

ഏകദേശം 20 മാസം പ്രായമാകുന്നത് വരെ കുഞ്ഞുങ്ങളുണ്ടാക്കാന്‍ പെണ്‍മത്സ്യങ്ങള്‍ക്ക് കഴിയും. 

Image credits: Getty
Find Next One