Web Specials
കടൽ തന്നെ നമുക്ക് ഒരത്ഭുതമാണ്. അറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിന് ജീവികൾ സമുദ്രത്തിലുണ്ട്. അതിൽ ഭീമൻ തിമിംഗലങ്ങൾ മുതൽ ജെല്ലിഫിഷ് വരേയും പെടുന്നു.
വളരെയേറെ അപകടകാരികളായ പല ജീവികളും സമുദ്രത്തിലുണ്ട്. ഇതിൽ ചിലതിനെ കണ്ടാൽ മനോഹരമായിരിക്കും. ഉപദ്രവകാരിയാണെന്ന് തോന്നുകയില്ല. അതിലൊന്നാണ് നീല വളയൻ നീരാളി (Blue-ringed octopus).
ഒറ്റ മിനിറ്റിൽ 26 പേരുടെ ജീവനെടുക്കാനുള്ള വിഷം ഈ നീരാളിയുടെ ശരീരത്തിൽ ഉണ്ടെന്നാണ് പറയുന്നത്.
കടലിലെ തന്നെ ഏറ്റവും ഭീകരൻ ജീവി എന്ന് വേണമെങ്കിൽ ഈ നീരാളിയെ വിശേഷിപ്പിക്കാം.
പന്ത്രണ്ട് മുതല്‍ ഇരുപത് സെന്റീമീറ്റര്‍ വരെയാണ് ഇവയുടെ നീളം. മാക്സിമം ഒരു ഗോൾഫ് ബോളിന്റെ അത്രവരും.
ഈ നീരാളിയുടെ കടിയേറ്റാൽ വേദനിക്കണം എന്നില്ല. എന്നാൽ, ശരീരം മുഴുവനും നീലനിറം വ്യാപിക്കും. ഉടനെ തന്നെ പക്ഷാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. മരണസാധ്യതയും തള്ളിക്കളായാനാവില്ല.
സ്വർണനിറമുള്ള ഇവയുടെ ശരീരത്തിൽ നീല നിറത്തിലുള്ള വളയങ്ങളുണ്ട്. അതാണ് ഈ പേര് വരാൻ കാരണം.
രണ്ട് വർഷമാണ് ഇവയുടെ ആയുസ്. ഇണ ചേരുന്നതോടെയാണ് ഈ നീരാളികൾ (ആണും പെണ്ണും) മരിക്കുന്നത്.
അങ്ങേയറ്റം അപകടകാരിയാണെങ്കിലും മനുഷ്യരെ അക്രമിക്കുന്ന സാഹചര്യം കുറവാണ്.