Web Specials

മഴക്കാലത്ത്

ഇത് മഴക്കാലമാണ്. എല്ലാ ഇൻഡോർ പ്ലാന്റുകളും മഴക്കാലത്ത് നന്നായി വളരണമെന്നില്ല. ഇതാ മഴക്കാലത്ത് നന്നായി വളരുന്ന ചില ഇൻഡോർ പ്ലാന്റുകൾ. 

Image credits: google

സിം​ഗോണിയം

മഴക്കാലത്ത് ഇൻഡോർ പ്ലാന്റായി വളർത്താൻ പറ്റിയ ചെടിയാണ് സിം​ഗോണിയം. വലിയ പരിചരണം ആവശ്യമില്ല എന്നത് തന്നെയാണ് ഹൈലൈറ്റ്.

Image credits: google

​ഗ്രീൻ ഫിറ്റോണിയ

നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണ് ഫിറ്റോണിയ. ഈർപ്പമുള്ള അന്തരീക്ഷത്തിലും വളരുമെന്നതുകൊണ്ട് തന്നെ മഴക്കാലത്തും വളർത്താം. 
 

Image credits: google

ഫിലോഡെൻഡ്രോൺ

ഈർപ്പമുള്ള കാലാവസ്ഥയുമായി എളുപ്പത്തിൽ പൊരുത്തപ്പെടും. മഴക്കാലത്ത് വളർത്താൻ പറ്റിയ ചെടിയാണ്. 
 

Image credits: google

ബോസ്റ്റൺ ഫേൺ

നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണിത്. എന്നാൽ, മഴക്കാലത്ത് അധികം തീവ്രതയില്ലാത്ത സൂര്യപ്രകാശം പതിച്ചാലും കുഴപ്പമില്ല. 
 

Image credits: google

സ്നേക്ക് പ്ലാന്റ്

കുറച്ച് പരിചരണം മതി. വെള്ളം മാസത്തിൽ ഒന്നോ രണ്ടോ തവണ നല്കിയാൽ മതിയാവും. എളുപ്പം വളർത്താം. വെളിച്ചവും കുറച്ച് മതി. അന്തരീക്ഷം ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് പറയുന്നു. 
 

Image credits: google

പീസ് ലില്ലി

മനോഹരവും അധികം പരിചരണം ആവശ്യമില്ലാത്തതുമായ ചെടിയാണ് പീസ് ലില്ലി. തുടക്കക്കാർക്കും വളർത്താൻ പറ്റിയ ചെടിയാണ്. അധികം വെള്ളം വേണ്ട. 
 

Image credits: google

സീസീ പ്ലാന്റ്

എളുപ്പം വളർത്താവുന്നതും അധികം പരിചരണം ആവശ്യമില്ലാത്തതുമായ ചെടിയാണിത്. മഴക്കാലത്തും ഇൻഡോർ പ്ലാന്റായി വളർത്താൻ യോജിച്ച ചെടിയുമാണ്. കുറച്ച് വെള്ളവും വെളിച്ചവും മതിയെന്നതാണ് പ്രത്യേകത. 

Image credits: google

മരണക്കിടക്കയിൽ ആളുകൾ പങ്കുവച്ച ജീവിതത്തിലെ 5 കുറ്റബോധങ്ങൾ

ചെടിയുടെ ആരോഗ്യത്തിന് വേണം റീപോട്ടിംഗ്, ടിപ്സ്

ചെടികൾ നൽകാം സമ്മാനമായി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ?

കുപ്പിക്കുള്ളിൽ ചെടി വളർത്താം, ഇൻഡോർ പ്ലാന്റുകളിനി വേറെ ലെവൽ