travel
ശ്രീരാമന്‍റെ മഹാക്ഷേത്രം തയ്യാറായിരിക്കുന്നു. അയോധ്യയും ഒരുങ്ങുകയാണ്. പുതിയ അയോധ്യയെ കണ്ടാൽ യാത്രികർ അത്ഭുതപ്പെടും
വിമാനത്താവളം, കളക്‌ട്രേറ്റ്, രാം കി പൈഡി മാർഗ് എന്നിവിടങ്ങളിലാണ് ചുവർ ചിത്രരചന നടക്കുന്നത്
അയോധ്യാധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സിആർപിഎഫിന്റെ ചുവരിൽ മൂവായിരം ചതുരശ്രഅടി.കളക്‌ട്രേറ്റ് കെട്ടിടത്തിന്റെ ചുവരിൽ ഏകദേശം 1500 ചതുരശ്രഅടി
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 40 ഓളം കലാകാരന്മാർ ചേർന്ന് 1200 ചതുരശ്ര അടി വിസ്തീർണത്തിൽ ചുവർ ചിത്രരചന നടത്തും
മഹർഷി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഹർഷി വാൽമീകിയുടെ വെങ്കല പ്രതിമയും സൂര്യ കുണ്ഡിൽ സൂര്യന്റെ പ്രതിമയും ഗണേശ കുണ്ഡിൽ ഒഡീഷയിലെ മണൽക്കല്ലിൽ ഗണപതിയുടെ പ്രതിമയും സ്ഥാപിക്കും
രാമന്‍റെ ബാല്യകാലം ഉൾപ്പെടെ ശ്രീരാമനെയും രാമചരിതത്തെയും ആസ്പദമാക്കിയുള്ള ചിത്രങ്ങളോടൊപ്പം ശിൽപ പ്രദർശനവും സംഘടിപ്പിക്കും
ഗോരഖ്പൂർ,വാരണാസി,പ്രയാഗ്‌രാജ്, ഝാൻസി, കാൺപൂർ, ആഗ്ര,അലിഗഡ്, മീററ്റ്, ബറേലി, ലഖ്‌നൗ എന്നീ 10 ജില്ലകളിലായി ശ്രീരാമ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഹോം സ്റ്റുഡിയോ വർക്ക്‌ഷോപ്പുകൾ
തിരഞ്ഞെടുത്ത പുരാവസ്‍തുക്കളുടെ പ്രദർശനം അയോധ്യധാമിൽ നടക്കും
ലളിതകലാ അക്കാദമി, സാംസ്കാരിക വകുപ്പ്, ഏഷ്യ ഡെൽഫിക് കൗൺസിലിന്റെ സഹകരണത്തോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മൈലാഞ്ചി, പൂന്തോട്ട ശിൽപശാല. ഇതിൽ ആയിരം കലാകാരന്മാർ പങ്കെടുക്കും
ഇതുകൂടാതെ രാമോത്സവത്തിന്റെ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെയും രാജ്യത്തെയും ഫോട്ടോഗ്രാഫി കലാകാരന്മാർക്കായി ത്രിദിന സ്വതന്ത്ര ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും.
ഒഡീഷയിലെ അന്താരാഷ്‌ട്ര മണൽ ശിൽപ കലാകാരൻ പത്മശ്രീ ഡോ സുദർശൻ പട്‌നായിക്കും ഏഴ് സഹ കലാകാരന്മാരും ചേർന്ന് രാമചരിതത്തെ അടിസ്ഥാനമാക്കി മണൽ ശിൽപ കലാ ക്യാമ്പ് സരയൂ നദീതീരത്ത് നടക്കും