travel
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്. സ്വർഗഭൂമി സന്ദർശിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
ഈ സാഹചര്യത്തിൽ ലക്ഷദ്വീപിൽ രണ്ട് താജ് ബ്രാൻഡഡ് ഹോട്ടലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. ഇതാ വിശദാംശങ്ങൾ
ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) ലക്ഷദ്വീപിലെ സുഹേലി, കദ്മത്ത് ദ്വീപുകളിൽ താജ് ബ്രാൻഡഡ് രണ്ട് റിസോർട്ടുകൾ നിർമ്മിക്കും
ഇത് 2026-ൽ തുറക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ സ്ഥാപനമായ ഐഎച്ച്സിഎൽ, ഈ ഒപ്പുവയ്ക്കലുകളെ അതിന്റെ നവീകരണത്തിന്റെ തെളിവായി കാണുന്നു.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷാവസ്ഥയുടെ വെളിച്ചത്തിൽ, ലക്ഷദ്വീപിനെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനായാണ് ഈ തന്ത്രപരമായ നടപടി
താജ് സുഹേലിയിൽ 60 ബീച്ച് വില്ലകളും 50 വാട്ടർ വില്ലകളും ഉൾപ്പെടെ 110 മുറികളും താജ് കദ്മത്ത് 75 ബീച്ച് വില്ലകളും 35 വാട്ടർ വില്ലകളും അടങ്ങുന്ന 110 മുറികളും വാഗ്ദാനം ചെയ്യും
36 പവിഴ ദ്വീപുകൾ അടങ്ങുന്ന പറുദീസയാണ് അറബിക്കടലിലെ വിസ്മയിപ്പിക്കുന്ന ദ്വീപസമൂഹമായ ലക്ഷദ്വീപ്. പ്രകൃതി സ്‌നേഹികൾക്കും സഞ്ചാരികൾക്കുമൊക്കെ ഒരുപോലെ ഇഷ്‌ടകേന്ദ്രമാണിത്.