travel

ഇന്ത്യയുടെ വനിതാ റോബോട്ട് ബഹിരാകാശത്തേക്ക്

ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ സുപ്രധാനമായ ഒരു നാഴികക്കല്ലിന് ഒരുങ്ങുകയാണ് ഇന്ത്യ. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി 'വ്യോമിത്ര' റോബോട്ട് ഒരു അൺ ക്രൂഡ് ദൗത്യത്തിന് തയ്യാറെടുക്കുന്നു

Image credits: PIB

ഗഗൻയാനിന് മുന്നോടി

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാനിന്‍റെ മുന്നോടിയായാണ് ക്രൂവില്ലാത്ത 'വ്യോമിത്ര' ദൗത്യം

Image credits: PIB

പേരിന്‍റെ രഹസ്യം

"വ്യോമ" (സ്പേസ് എന്നർത്ഥം) "മിത്ര" (സുഹൃത്ത് എന്നർത്ഥം) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്

Image credits: PIB

എന്താണ് വ്യോമിത്ര?

മൊഡ്യൂൾ പാരാമീറ്ററുകൾ നിരീക്ഷിക്കാനും അലേർട്ടുകൾ നൽകാനും ലൈഫ് സപ്പോർട്ട് ഓപ്പറേഷനുകൾ നടത്താനുമുള്ള കഴിവുള്ള ഒരു വനിതാ റോബോട്ട് ബഹിരാകാശയാത്രികയാണ് വ്യോമിത്ര

Image credits: PIB

ദൌത്യം

പാനലുകൾ പ്രവർത്തിപ്പിക്കുക, ചോദ്യങ്ങളോട് പ്രതികരിക്കുക, വെല്ലുവിളി നിറഞ്ഞ ബഹിരാകാശ പരിതസ്ഥിതിയിൽ മനുഷ്യന്‍റെ പ്രവർത്തനങ്ങൾ അനുകരിക്കുക തുടങ്ങിയ ജോലികൾ വ്യോമിത്ര നിർവഹിക്കും

Image credits: PIB

എഐ

ബഹിരാകാശ ദൗത്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഈ റോബോട്ട് ലൈഫ് സപ്പോർട്ട് സിസ്റ്റവുമായി സംവദിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്

Image credits: Freepik

ടെസ്റ്റ് വെഹിക്കിൾ

ഗഗൻയാൻ വിക്ഷേപണത്തിന്‍റെ മുന്നോടിയായി, 2023 ഒക്ടോബർ 21-ന് ഇന്ത്യ ആദ്യത്തെ ടെസ്റ്റ് വെഹിക്കിൾ ഫ്ലൈറ്റ് ടിവി D1 വിജയകരമായി നടത്തി

Image credits: Freepik

ക്രൂ എസ്‌കേപ്പ്

ഈ പരീക്ഷണം ക്രൂ എസ്‌കേപ്പ് സിസ്റ്റത്തെയും പാരച്യൂട്ട് സിസ്റ്റത്തെയും യോഗ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇത് മനുഷ്യ ബഹിരാകാശ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പിലെ നിർണായക ഘട്ടം

Image credits: Freepik

ഗഗൻയാൻ എന്നാൽ

ബഹിരാകാശയാത്രികരുടെ സംഘത്തെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് അയക്കാനും അവരെ സുരക്ഷിതമായി ഇന്ത്യൻ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനും ഇത് വിഭാവനം ചെയ്യുന്നു

Image credits: Freepik

രാമക്ഷേത്രം യുപിയെ സമ്പന്നമാക്കും, അമ്പരപ്പിക്കും കണക്കുകൾ!

രാമകഥാസാഗരമായി തിരുവനന്തപുരത്തെ ഹനുമാൻ ക്ഷേത്രപരിസരവും

രാമകഥ പാടിപ്പറഞ്ഞ് അയോധ്യയിലെ മണ്ണും മതിലുകളും തെരുവുകളും!

അയോധ്യയിൽ പ്രാൺ പ്രതിഷ്‍ഠാ ചടങ്ങ്, വിവിധ പൂജകൾ