travel

മാഞ്ഞുഭൂതകാലം! നവകേരള ബസ് തിരികെ വരുന്നത് തനി സാധാരണക്കാരനായി!

നവകേരള യാത്രയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സഞ്ചരിച്ച നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ

Image credits: our own

ഇനി സൂപ്പർ ഡീലക്സ് എ സി

സൂപ്പർ ഡീലക്സ് എ സി ബസായിട്ടായിരിക്കും മടങ്ങിവരവ്

Image credits: our own

എപ്പോൾ എത്തും?

മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കകം ഈ ബസ് വീണ്ടും നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്

Image credits: our own

ചെലവ് 10 ലക്ഷം

മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും

Image credits: our own

മുടക്കുമുതൽ

1.16 കോടി രൂപയ്ക്കായിരുന്നു നവകേരള ബസ് വാങ്ങിയത്

Image credits: our own

സീറ്റുകൂടും

26 സീറ്റുകളായിരുന്നു ഈ ബസിൽ ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. 

Image credits: our own

വൻ സൌകര്യങ്ങൾ

ബസിൽ ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. 

Image credits: our own

ഇതൊക്കെ മാറും

ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും. ഹൈഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെ ഒഴിവാക്കിയേക്കും

Image credits: our own

ഗരുഡ പ്രീമിയം എന്ന നഷ്‍ടക്കച്ചവടം

നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഈ ബസ് സർവീസ് നടത്തിയിരുന്നു. പക്ഷേ നഷ്‍ടം കാരണം കട്ടപ്പുറത്തായി

Image credits: our own

യാത്രാനിരക്ക് കുറയും

1171 രൂപയായിരുന്നു കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്.  സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എ സി ആയാൽ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

Image credits: our own
Find Next One