travel
ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് കേരള സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു
ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടി സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി മന്ത്രി
അനൂപ് ജേക്കബിന്റെ സബ്‍മിഷന് മന്ത്രി പി എ മുഹമ്മദ് റിയാസിനുവേണ്ടിയാണ് മന്ത്രി ബിന്ദുവിന്‍റെ മറുപടി
ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ കേരളം സമ്മതിക്കുകയായിരുന്നുവെന്നും മന്ത്രി
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ്ങ് റോഡിന് സംസ്ഥാനത്തിന്റെ ബാധ്യത 1629.24 കോടിരൂപ
എൻഎച്ച് 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടിയുടെ ചെലവ് കേരളം ഏറ്റെടുത്തു
കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടിയുടെ ചെലവും കേരളം ഏറ്റെടുത്തു.
ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രം 3 ഡി നോട്ടിഫിക്കേഷനെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയെന്നും മന്ത്രി