travel

ബോണക്കാട്

അഗസ്ത്യ മലനിരകള്‍ക്ക് താഴെ, ഉറക്കം നഷ്‍ടമായ ഒരുകൂട്ടം ആത്മാക്കൾ ദുരിതജീവിതം നയിക്കുന്ന ബോണക്കാട് എന്ന താഴ്‍വരയുടെ കഥ. 

Image credits: our own

ലൊക്കേഷൻ

തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്ക്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന പ്രദേശം. അഗസ്ത്യകൂടത്തിന്റെ ബേസ് ക്യാംപ്. 

Image credits: our own

തേയിലത്തോട്ടം

രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് ബ്രിട്ടീഷുകാര്‍ തേയിലത്തോട്ടമുണ്ടാക്കി.പണിയെടുക്കാൻ പല ദേശങ്ങളില്‍ നിന്നും പാവപ്പെട്ട തൊഴിലാളികളെ ഈ മലയിടുക്കിലെത്തിച്ചു.

Image credits: our own

മഹാവീര്‍ പ്ലാന്‍റേഷന്‍സ്

രാജാവിനെയും സായിപ്പിനെയും ജനം നാടുകടത്തി. മുംബൈക്കാരായ ബെന്‍സാലി ഗ്രൂപ്പിന്‍റെ കൈകളിൽ തോട്ടം. 1200 ഹെക്ടറോളം തേയില, 110 ഏക്കര്‍ റബ്ബര്‍, 80 ഏക്കറോളം ഏലം, കുരുമുളക്‌ കൃഷികള്‍. 

Image credits: our own

ഫാക്ടറി പൂട്ടി

1990കളുടെ പകുതിയോടെ കമ്പനിയിൽ പ്രതിസന്ധി. തൊഴിലാളികളുടെ ശമ്പളവും പ്രൊവിഡന്‍റ് ഫണ്ടും മുക്കി.ബാങ്കില്‍ നിന്നും എസ്റ്റേറ്റുടമ മുന്നൂറു കോടിയോളം കടം.കമ്പനി മുച്ചൂടും തകര്‍ന്നു.

Image credits: our own

കേസുകൾ

തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പിഎഫ് തുകയില്‍ ഒരു പൈസപോലും 1998 മുതല്‍ കമ്പനി ട്രഷറിയില്‍ അടച്ചിട്ടില്ല. വിരമിച്ച തൊഴിലാളികള്‍ക്ക് പിഎഫും ഗ്രാറ്റുവിറ്റിയുമടക്കം ലക്ഷങ്ങൾ കടം

Image credits: our own

കൂലിയില്ലാതെ ജോലി

1998 മുതല്‍ തൊഴിലാളികള്‍ക്ക് കൂലിയില്ലാത്ത ജോലി. ശമ്പളം ഇന്നോ നാളെയോ ലഭിക്കുമെന്ന പ്രതീക്ഷ. 2000 വരെ ഈ രീതി തുടര്‍ന്നു. 2001 ഓടെ കമ്പനി അടച്ചുപൂട്ടി മാര്‍വാഡി സ്ഥലംവിട്ടു. 

Image credits: our own

ലയങ്ങളിലെ ആത്മാക്കൾ

ഒരു ഗതിയും പരഗതിയുമില്ലാത്ത തൊഴിലാളികൾ ഈ മലയിടുക്കിൽ കുടുങ്ങി. സ്വന്തമായി ഒന്നുമില്ലാത്തവര്‍.അവര്‍ക്ക് ചുറ്റും കാടും മരങ്ങളും കൂർത്ത നിശബ്‍ദതയും നശിച്ച തേയിലത്തോട്ടവും മാത്രം. 

Image credits: our own

25 ജിബി ബംഗ്ലാവ്

നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്നുവെന്ന് സോഷ്യൽ മീഡിയ പറയുന്ന ബോണക്കാട്ടെ പ്രേത ബംഗ്ലാവ്. പക്ഷേ ഇതെല്ലാം വെറും കള്ളക്കഥകളെന്ന് നാട്ടുകാർ. 

Image credits: our own

രണ്ടുനേരം വന്നുപോകുന്ന ആനവണ്ടി

സ്‌കൂള്‍, ആശുപത്രി, പോസ്റ്റ് ഓഫീസ്, മൊബൈല്‍ ടവര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ദിവസം രണ്ടു നേരം വന്നു പോകുന്ന കെഎസ്ആര്‍ടിസി ബസ് മാത്രം പുറംലോകവുമായുള്ള ബന്ധം. 

Image credits: our own

സന്ദർശന നിരോധിത മേഖല

സംസ്ഥാന വനം വകുപ്പിന്റെ അനുവാദത്തോടെ മാത്രമേ ഈ പ്രദേശത്തേക്ക് പോകാൻ സാധിക്കൂ. ബോണക്കാട് ബേസ് ക്യാംപിൽ വനം വകുപ്പ് അനുവദിച്ചാൽ താമസിക്കാം. 

Image credits: our own
Find Next One