travel
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്‍ഠയ്ക്ക് മുന്നോടിയായി രാമായണ കഥകൾ വിവരിക്കുന്ന ചിത്രങ്ങളുമായി തിരുവനന്തപുരം പാങ്ങോട് ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ ചുമരുകൾ
ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാങ്ങോട് മിലിട്ടറി സ്റ്റേഷന്റെ കീഴിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്
ക്ഷേത്രത്തിലെ ചിത്രങ്ങളിൽ ജനക രാജാവിന്റെ കൊട്ടാരത്തിലെ ശ്രീരാമനെ കാണിക്കുന്നു
മറ്റൊരു ചിത്രത്തിൽ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അയോധ്യയിൽ നിന്ന് വനവാസത്തിന് പോകുന്നതും വനത്തിൽ താമസിക്കുന്നതും കാണിക്കുന്നു
ലങ്കയിലേക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സേതു നിർമ്മാണം പെയിന്റിംഗ് കാണിക്കുന്നു. വാനരന്മാരുടെ സഹായത്തോടെ ശ്രീരാമൻ ലങ്കയുമായി ബന്ധിപ്പിച്ച് ഒരു വലിയ സേതു നിർമ്മിച്ചു
രാമലക്ഷ്‍മണന്മാരെ ചുമലിലേറ്റി പറക്കുന്ന മഹാഭക്തനായ ഹനുമാന്‍റെ ചിത്രം
സീതാദേവിയെ അശോകവനിയിൽ കണ്ടെത്തുന്ന ഹനുമാൻ
രാമന് മുന്നിൽ ഭക്തഹനുമാൻ
ഘോരയുദ്ധത്തിനൊടുവിൽ രാമൻ രാവണനെ വധിക്കുന്നു
അയോധ്യയിലെ രാജാവായി ശ്രീരാമൻ പട്ടാഭിഷേകം നടത്തുന്ന ചിത്രം. രാമരാജ്യം നിലവിൽ വരുന്നു