travel

ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്ക് ഇ പാസ് നിർബന്ധം

 https://epass.tnega.org എന്ന വെബ്സൈറ്റിൽ പാസിന് അപേക്ഷിക്കാം
 

Image credits: our own

നൽകേണ്ട വിവരങ്ങൾ

പേരും വിലാസവും, പോകുന്ന വാഹനത്തിന്‍റെ വിശദാംശങ്ങള്‍, സന്ദർശിക്കുന്ന തിയ്യതി, എത്ര ദിവസം തങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ നൽകണം

Image credits: our own

പാസെടുക്കേണ്ടത് ജൂണ്‍ 30 വരെ

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് പാസെടുക്കേണ്ടത്

Image credits: our own

കാരണം വാഹന ബാഹുല്യം

സീസണുകളിൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള റോഡുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ എത്തുന്നു

Image credits: our own

സീസണിൽ 20000ൽ അധികം വാഹനങ്ങൾ

സീസണിൽ പ്രതിദിനം 20000ത്തില്‍ അധികം വാഹനങ്ങള്‍ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്

Image credits: our own

ചെക് പോസ്റ്റിൽ പരിശോധന

ഇ പാസ് ഉള്ള വാഹനങ്ങള്‍ മാത്രമേ ചെക്പോസ്റ്റ് കടത്തിവിടൂ

Image credits: our own

നിലവിൽ എല്ലാവർക്കും പാസ് നൽകും

വാഹനങ്ങളുടെ എണ്ണത്തിൽ നിലവിൽ നിയന്ത്രണമില്ല. അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകും. എത്ര വാഹനങ്ങൾ വരുന്നു എന്നറിയാനാണ് ഇ പാസ്

Image credits: our own

പാസ് വേണ്ടാത്തവർ

സര്‍ക്കാര്‍ ബസുകളിലും ട്രെയിനുകളിലും വരുന്നവര്‍ക്ക് പാസ് ബാധകല്ല. പ്രദേശവാസികള്‍ക്കും നിയന്ത്രണമില്ല

Image credits: our own
Find Next One