travel
1988 നവംബർ 2 നും 3 നും ഇടയിലുള്ള രാത്രിയിൽ, 200-300 സായുധ പടയാളികൾ രാജ്യത്തിന്റെ തലസ്ഥാനം ആക്രമിക്കുകയും തന്ത്രപ്രധാനമായ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു
1988 നവംബറിൽ, മാലദ്വീപ് കൂലിപ്പടയാളികൾ, വ്യവസായി അബ്ദുല്ല ലുത്തുഫിയുടെ പിന്തുണയോടെ, പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂമിന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു
ഗയൂമിന്റെ അഭ്യർത്ഥന മാനിച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പലുകളും പാരാട്രൂപ്പറുകളും അയച്ചു. 1988 നവംബർ 3 ന് രാത്രിയാണ് ഓപ്പറേഷൻ കാക്റ്റസ് ആരംഭിച്ചു
അട്ടിമറി ശ്രമം നിർവീര്യമാക്കാൻ ഇന്ത്യൻ പാരാട്രൂപ്പർമാരെയും നാവികസേനയെയും മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് വിന്യസിച്ചു
ട്രെയിനിംഗ് കപ്പലായ ടിർ, ഫ്രിഗേറ്റ് ഗോദാവരി, ബെത്വ, രജ്പുത്, രഞ്ജിത്, ഗോമതി, ത്രിശൂൽ, നീലഗിരി, കുംഭീർ, ചീറ്റ, ഫ്ലീറ്റ് ടാങ്കർ ദീപക് എന്നിവ മാലദ്വീപ് ലക്ഷ്യമാക്കി നീങ്ങി
ഇന്ത്യൻ ഇടപെടൽ അട്ടിമറി പരാജയപ്പെടുത്തി. കലാപകാരികൾ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്‍തു. പ്രസിഡന്റ് ഗയൂമിന്റെ ഗവൺമെന്‍റിനെ അധികാരത്തിൽ പുനഃസ്ഥാപിച്ചു
നവംബർ 8 ന് നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് ഗയൂം മോചിപ്പിച്ച ബന്ദികളെ സ്വീകരിച്ചു. ഈ ഇടപെടൽ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കി
ഓപ്പറേഷൻ കാക്റ്റസിന്റെ വിജയം അയൽരാജ്യമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പ്രാദേശിക ഭീഷണികളെ നേരിടാൻ സൈനികമായി ഇടപെടാനുള്ള ശേഷിയും ഉറപ്പിച്ചു