travel
ഗംഗയെ മുടിയിലൊതുക്കി അറബിക്കടലോരത്തെ പരമേശ്വര ശിൽപ്പം. ആഴിമലയിലെ മനോഹരമായ കാഴ്ചകൾ കാണാം
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിൽ കടൽത്തീരത്താണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിൻറെ നിർദേശാനുസരണം സ്ഥാപിച്ച ക്ഷേത്രം
ശ്രീ പരമേശ്വരന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള മനോഹരമായ കോൺക്രീറ്റ് ശിൽപ്പം ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ. 58 അടി ഉയരം. മണ്ഡപത്തിലെ 27 പടികൾ കടന്നാണ് പ്രവേശനം.
ഗംഗാദേവിയെ ജഡയിൽ നിന്നും മോചിപ്പിക്കുന്ന ചതുർഭുജങ്ങളോട് കൂടിയ ശിവൻ
ശിൽപ്പത്തിന്‍റെ കൈകളിൽ ഡമരുവും ത്രിശൂലവും. പ്രതിമ നിൽക്കുന്ന സ്ഥലത്ത് യോഗികൾ തപസിരുന്നുവെന്നാണ് ഐതിഹ്യം
ആഴിമല സ്വദേശിയായ പി എസ് ദേവദത്തനാണ് ശിൽപ്പി. 2014 ൽ നിർമ്മാണം ആരംഭിച്ചു. 2022 ഡിസംബർ 31 ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‍ഠ ശിവൻ. ഗണപതിയും ശ്രീ പാർവതിയും ഉപദേവതകൾ
സംസ്ഥാന ടൂറിസം വകുപ്പിൻറെ പിൽഗ്രിം ടൂറിസം സർക്യൂട്ടിലും സ്ഥാനം. ജാതിമത ഭേദമന്യേ വിശ്വാസികളായ എല്ലാവർക്കും ഇവിടെ പ്രവേശനം
തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ വിഴിഞ്ഞം - പൂവാർ വഴി എളുപ്പത്തിൽ ആഴിമലയിൽ എത്തിച്ചേരാം