travel

ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ചില മനോഹര രാജ്യങ്ങള്‍ ഇവയാണ്. 

Image credits: Getty

ഭൂട്ടാന്‍

ഇന്ത്യൻ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളില്‍ മുന്നിലാണ് ഭൂട്ടാന്‍.

Image credits: Getty

ഭൂട്ടാൻ

ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാനില്‍ ഇന്ത്യക്കാര്‍ക്ക് 14 ദിവസം വരെ വിസയില്ലാതെ കഴിയാം.

Image credits: Getty

നേപ്പാള്‍

എവറസ്റ്റ് കൊടുമുടിയടക്കം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ 8 എണ്ണവും നേപ്പാളിലാണ്.
 

Image credits: Getty

നേപ്പാൾ

സാധുതയുള്ള തിരിച്ചറിയല്‍ രേഖ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് നേപ്പാളില്‍ പ്രവേശിക്കാന്‍ വേണ്ടത്.

Image credits: Getty

തായ്‍ലൻഡ്

മിക്ക ഇന്ത്യക്കാരും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് തായ്‍ലന്‍ഡ്. മനോഹരങ്ങളായ ബീച്ചുകളും ഭക്ഷണവും വലിയ ക്ഷേത്രങ്ങളും ഇന്ത്യക്കാർ‍ക്ക് തായ്‍ലന്‍ഡ് പ്രിയപ്പെട്ടതാക്കുന്നു.

Image credits: Getty

തായ്‍ലന്‍ഡ്

ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് തായ്‍ലന്‍ഡ് ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഈ വര്‍ഷം നവംബര്‍ 11 വരെ വിസാ രഹിത യാത്ര അനുവദിക്കുന്നുണ്ട്. 30 ദിവസം വരെ താമസിക്കാനാകും.

Image credits: Getty

മലേഷ്യ

മലേഷ്യയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 2024 ഡിസബംര്‍ 31 വരെ വിസയില്ലാതെ യാത്ര ചെയ്യാം. 
30 ദിവസം വരെ ഇവിടെ താമസിക്കാനാകും.

Image credits: Getty

ഡൊമനിക്ക

കരീബിയന്‍ ദ്വീപസമൂഹത്തില്‍പ്പെട്ട രാജ്യമായ ഡൊമനിക്കയില്‍ ഇന്ത്യക്കാര്‍ക്ക് ആറ് മാസം വരെ വിസയില്ലാതെ തങ്ങാം.
 

Image credits: Getty

ഖത്തർ

ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം.

Image credits: Getty

സീഷെല്‍സ്

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ സീഷെല്‍സില്‍ താമസിക്കാം.

Image credits: Getty

കെനിയ

കെനിയയില്‍ ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം. 

Image credits: Getty

മാലദ്വീപ്

ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ 30 ദിവസം വരെ മാലദ്വീപില്‍ കഴിയാം. ഇത് ആവശ്യമെങ്കില്‍ 60 ദിവസം വരെ നീട്ടാം.
 

Image credits: Getty

മൗറീഷ്യസ്

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് 90 ദിവസം വരെ മൗറീഷ്യസില്‍ തങ്ങാം.

Image credits: Getty

ഇന്ത്യൻ പാസ്പോര്‍ട്ട്

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടികയില്‍ ഇന്ത്യ 82-ാമതാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. 
 

Image credits: Getty

ഇന്ത്യൻ പാസ്പോര്‍ട്ട്

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടികയില്‍ ഇന്ത്യ 82-ാമതാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം. 
 

Image credits: Getty

വീട്ടിലിരുന്ന കാറിന്‍റെ ഫാസ്‍ടാഗിൽ നിന്നും ടോൾ പിരിച്ചു!

സ്വ‍ർഗ്ഗത്തേക്കാൾ സുന്ദരമീ ബംഗ്ലാദേശ് ദ്വീപ്!പക്ഷേ കഥ അതല്ല

മാടിവിളിക്കുന്നൂ, നിഗൂഢതയിൽ പൊതിഞ്ഞൊരു പുരാതന ഭൂമി!

ധൈര്യമുണ്ടോ പോകാൻ? ഇതാ ഇന്ത്യയിലെ ദുരൂഹമായ ചില സ്ഥലങ്ങൾ!