ഭർത്താവ് ശ്രിനിഷിനും മക്കൾക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി ഇപ്പോൾ.
Image credits: facebook
പുതിയ അതിഥിയുടെ പേര്..
രണ്ടാമത്തെ കുഞ്ഞായ നിതാരയുടെ നൂല് കെട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിക്കുന്നത്. നിതാര ശ്രിനിഷ് എന്നാണ് മകളുടെ പേര്. നില ശ്രിനിഷ് ആണ് ആദ്യ കുഞ്ഞ്.
Image credits: facebook
ഹൃദ്യം ക്യാപ്ഷൻ
ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം. അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്ന് പേളി.
Image credits: facebook
ശ്രിനിഷ് അറിയിച്ച സന്തോഷം
2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രിനിഷ് ആയിരുന്നു സന്തോഷം അറിയിച്ചത്.
Image credits: facebook
ബിഗ് ബോസ് പ്രണയം
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രിനിഷും. ഇവിടെ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും.
Image credits: facebook
വിവാഹവും ആദ്യ കുഞ്ഞും
2019ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. 2021 മെയ് 21ന് ഇവർക്ക് നില ജനിക്കുകയും ചെയ്തു.