spice

ഗ്ലാമറിന്‍റെയും കാന്‍സ്

മത്സരിക്കുന്ന സിനിമകളുടെ നിലവാരത്തിനൊപ്പം ഗ്ലാമറിലും മുന്നിലാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. സമീപകാലത്തായി എല്ലാ വര്‍ഷവും റെഡ് കാര്‍പെറ്റില്‍ ഇന്ത്യന്‍ സാന്നിധ്യം ഉണ്ടാവാറുണ്ട്.

Image credits: Mrunal Thakur/ Facebook

മനം കവര്‍ന്ന് മൃണാള്‍

ഇത്തവണ അത് നടി മൃണാള്‍ ഥാക്കൂര്‍ ആണ്. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മൃണാള്‍ മലയാളികള്‍ക്ക് പരിചിതയാണ്.

Image credits: Mrunal Thakur/ Facebook

ദുല്‍ഖറിന്‍റെ 'സീത'

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമത്തിലെ നായികയാണ് മൃണാള്‍ ഥാക്കൂര്‍. അവരുടെ തെലുങ്ക് അരങ്ങേറ്റവും ആ സിനിമ തന്നെ.

Image credits: Mrunal Thakur/ Facebook

പല ഭാഷകളിലെ സ്വീകാര്യത

തെലുങ്കിന് പുറമെ മറാത്തിയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് അവര്‍. പ്രശസ്തമായ കാന്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പെറ്റിലേക്ക് ക്ഷണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മൃണാള്‍.

Image credits: Mrunal Thakur/ Facebook

മനോഹര വസ്ത്രങ്ങള്‍

ലക്ഷ്വറി ഡിസൈനേഴ്സ് ആയ ഫല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ആണ് മൃണാളിന്‍റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

Image credits: Mrunal Thakur/ Facebook

ഫല്‍ഗുനി ഷെയ്ന്‍ പീക്കോക്ക് ഡിസൈന്‍

അധികം മേക്കപ്പ് ഇല്ലാതെ റെഡ് കാര്‍പെറ്റില്‍ എത്തുന്ന മൃണാളിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ട് ഫല്‍ഗുനിയുടെ ഡിസൈനുകള്‍.

Image credits: Mrunal Thakur/ Facebook

അഭിമാനത്തോടെ മൃണാള്‍

സോഷ്യല്‍ മീഡിയയിലൂടെ മൃണാള്‍ തന്നെ റെഡ് കാര്‍പെറ്റില്‍ നിന്നുള്ള തന്‍റെ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കുന്നുണ്ട്.

Image credits: Mrunal Thakur/ Facebook

'ഗുംറാ'യിലൂടെ അരങ്ങേറ്റം

ഹിന്ദി ചിത്രം ഗുംറായാണ് മൃണാളിന്‍റേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. തെലുങ്കിലും ഹിന്ദിയിലുമായി നാല് ചിത്രങ്ങള്‍ പുറത്തെത്താനുണ്ട്.

Image credits: Mrunal Thakur/ Facebook

സീരിയലിലൂടെ തുടക്കം

മഹാരാഷ്ട്ര സ്വദേശിയായ മൃണാള്‍ അഭിനയ ജീവിതം ആരംഭിച്ചത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്.

Image credits: Mrunal Thakur/ Facebook

ലവ് സോണിയ

2018 ല്‍ പുറത്തെത്തിയ ലവ് സോണിയ എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്നുവന്ന സൂപ്പര്‍ 30, ബട്‍ല ഹൗസ് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

Image credits: Mrunal Thakur/ Facebook

സീതാ രാമം

ദുല്‍ഖറിനൊപ്പമെത്തിയ തെലുങ്ക് ചിത്രം സീതാ രാമം മൃണാളിന് കരിയറില്‍ ഏറെ ഗുണമുണ്ടാക്കിയ ചിത്രമാണ്.

Image credits: Mrunal Thakur/ Facebook