വിവാഹം കഴിഞ്ഞ് ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാഗ്യ സുരേഷും ശ്രേയസും. ഇന്നലെ നടന്ന വിവാഹ സൽക്കാരത്തിന് ശേഷമായിരുന്നു ഇത്.
Image credits: Instagram
ഒട്ടും പ്രതീക്ഷിച്ചില്ല..
വിവാഹം ഇത്രയും വലിയ സ്കെയിലിൽ പോകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുറച്ചധികം ആൾക്കാർ ആയിപ്പോയി അതിന്റെ ബഹളവും തിരക്കുമൊക്കെ ഉണ്ടായിരുന്നു. എല്ലാവർക്കും നന്ദിയെന്ന് ഭാഗ്യ പറഞ്ഞു.
Image credits: Instagram
ഗുരുവായൂരിൽ വിവാഹം..
2024 ജനുവരി 17ന് ഗുരുവായൂരിൽ ആയിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. പ്രധാനമന്ത്രിയും മമ്മൂട്ടിയും മോഹൻലാലും ജയറാമും തുടങ്ങി നിരവധി പേർ സന്നിഹിതരായി.
Image credits: Instagram
വരൻ പൊളിയാണ്..
വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. ഹല്‍ദി, സംഗീത് തുടങ്ങിയ ആഘോഷങ്ങളുടെ വീഡിയോകളിലെല്ലാം വളരെ ആക്ടീവായിരുന്നു ശ്രേയസ്. ബിസിനസുകാരനാണ് ഇദ്ദേഹം.
Image credits: Instagram
വിവാഹ സൽക്കാരം കെങ്കേമം
വിവാഹ ശേഷം രണ്ട് ദിവസം വിവാഹ സൽക്കാരം നടന്നിരുന്നു. അദ്യ ദിനം കൊച്ചിയിലും പിന്നാലെ തിരുവനന്തപുരത്തും. വൻ താരനിരയാണ് നവവരനും വധുവിനും ആശംസകൾ അറിയിക്കാൻ എത്തിച്ചേർന്നത്.
Image credits: Instagram
മൂത്ത മകൾ ഭാഗ്യ...
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് മറ്റ് മക്കള്‍.