spice

വൈറലാണ് സാറേ..

സിനിമകളിൽ വില്ലനും നായകനുമായാണ് അഭിനയിക്കുന്നതെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ തങ്ങളുടെ അടുപ്പത്തെ കുറിച്ച് പറയുകയാണ് സിദ്ധിഖ്. 

Image credits: google

റിയൽ ഫ്രണ്ട്ഷിപ്പ്

അടുത്തിടെ നടൻ മോഹൻലാൽ സിദ്ധിഖിന് മോതിരം ഊരി കൊടുക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ കുറിച്ചാണ് നടന്‍ പറയുന്നത്. 

Image credits: google

'രാവണപ്രഭു' മുതലുള്ള കോമ്പോ

രാവണ പ്രഭുതൊട്ട് തുടങ്ങിയ കോമ്പോയാണ് ഞങ്ങളുടേത്. അതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും ആളുകൾക്ക് ഇഷ്ടപ്പെട്ട കോമ്പോയാണത്. 
 

Image credits: google

മോതിരം ഊരിത്തരും..!

രണ്ട് പേരും എതിരെ നിൽക്കുന്നതാണ് ആളുകൾക്ക് ഏറെ ഇഷ്ടം. ജീവിതത്തിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. മോതിരം വരെ ഊരിത്തരുന്ന ആളാണ്. അതെല്ലാവർക്കും അറിയാമല്ലോ. 
 

Image credits: google

ഫോട്ടോയ്ക്ക് പിന്നിൽ..

പുതുവത്സരത്തിൽ ലാൽ അയച്ച ഫോട്ടോയാണ് ഞാൻ ഷെയർ ചെയ്തത്. അത് സിനിമയിലുള്ള സീനല്ല. 

Image credits: google

കാൻഡിഡ് ഫോട്ടോ !

സെറ്റിൽ ഞങ്ങൾ സംസാരിച്ച് നിന്നപ്പോൾ ആരോ അറിയാതെ എടുത്ത ഫോട്ടോയാണ്. വലിയൊരു സ്വീകരണം തന്നെയാണ്. വളരെ സന്തോഷം. 
 

Image credits: google

നേരിന് ശേഷം ഖൽബ്

ഖൽബ് എന്ന സിനിമയാണ് സിദ്ധിഖിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരാണ് നായികാനായകന്മാര്‍. 
 

Image credits: google

മുംബൈയിലെ ബംഗ്ലാവ് മുതലാളി ജോൺ എബ്രഹാം; വില കേട്ട് ഞെട്ടരുത്.!

'സോ ബ്യൂട്ടിഫുൾ, സോ എല​ഗെന്റ്, ജസ്റ്റ് ലുക്കിം​ഗ് ലൈക് എ വാവ്'

'നെക്സ്റ്റ് ഡിവോഴ്സ്'; വിമർശന കമന്റിന് തനുവിന്റെ മറുപടി

നിശാ നീരാട്ട്; ആരാധക ഹൃദയങ്ങളെ കൊരിത്തരിപ്പിച്ച് ജാന്‍വി - വൈറല്‍.!