ഷൈനിനൊപ്പമുള്ള പുതിയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് തനു. 'പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍' എന്നാണ് ക്യാപ്ഷൻ.
Image credits: Instagram
വൈറ്റ് ആർഡ് ബ്ലാക് കോമ്പോ
പ്രണയാർദ്രരായി നിൽക്കുന്ന ഷൈനിനെയും തനുവിനെയും ഫോട്ടോയിൽ കാണാം. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയാണ് താരങ്ങളുടെ ഔട്ട് ഫിറ്റ്.
Image credits: Instagram
കമന്റും മറുപടിയും
ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. വിമർശന- പരിഹാസ കമന്റുകളും കൂട്ടത്തിലുണ്ട്. ഇവയ്ക്ക് തക്കതായ മറുപടി തനു നൽകുന്നുമുണ്ട്.
Image credits: Instagram
ഡിവോഴ്സോ..?
നെക്സ്റ്റ് ഡിവോഴ്സ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് 'മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവ് അപാരം തന്നെ' എന്നാണ് തനു മറുപടി നൽകിയത്.
Image credits: Instagram
പെണ്ണില്ലെന്ന് പറഞ്ഞവന് പെണ്ണ്..!
പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി എന്നാണ് ഒരു കമന്റ്. അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചിൽ എന്നായിരുന്നു തനുവിന്റെ മറുപടി.
Image credits: Instagram
കമന്റേട് കമന്റ്..
എന്റെ അണ്ണൻ അണ്ണി, ഇതിലൂടെ ഒരുകാര്യം മനസിലായി എനിക്കും ഒരുനാൾ പെണ്ണ് കിട്ടും, അങ്ങനെ മച്ചാനും സെറ്റായി, സിങ്ങിൾസിനൊക്കം മോട്ടിവേഷൻ ആയിരുന്നു, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.