Special

വീരപ്പന്‍ വേട്ട

വീരപ്പന്‍ വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി സിരീസ് നെറ്റ്ഫ്ലിക്സില്‍ കഴിഞ്ഞ ദിവസമാണ് സ്ട്രീമിംഗ് ആരംഭിച്ചത്. 

Image credits: stockphoto

ദി ഹണ്ട് ഫോര്‍ വീരപ്പന്‍

ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന സിരീസില്‍ വീരപ്പന്‍ വേട്ടയാണ് കാണിക്കുന്നത്. 
 

Image credits: stockphoto

ഡോക്യുമെന്‍ററി

സെല്‍വമണി സെല്‍വരാജ് ആണ് ഡോക്യുമെന്‍ററിയുടെ സംവിധാനം

Image credits: stockphoto

വീരപ്പന്‍റെ വീഴ്ച

നീണ്ട 17 വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ്നാട് പ്രത്യേക ദൌത്യസംഘത്തിന്‍റെ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന് പേരിട്ട ദൌത്യത്തിലാണ് വീരപ്പന്‍ വീണത്

Image credits: stockphoto

വീരപ്പന്‍റെ തേരോട്ടം

രണ്ട് സംസ്ഥാനങ്ങളുടെ പ്രത്യേക ദൌത്യ സംഘങ്ങളെയും ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗത്തെയുമൊക്കെ അക്ഷരാര്‍ഥത്തില്‍ രണ്ട് പതിറ്റാണ്ടോളം വീരപ്പന്‍ വെള്ളം കുടിപ്പിച്ചു 

Image credits: stockphoto

പത്താം വയസില്‍

10 വയസ്സുള്ളപ്പോഴാണ് വീരപ്പൻ ആദ്യമായി ആനയെ കൊന്നത്.  200 ആനകളെ കൊല്ലുകയും 21.5 കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പ് കടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്

Image credits: stockphoto

ആദ്യ കൊലപാതകം

പതിനേഴാം വയസ്സിൽ വീരപ്പൻ തന്റെ ആദ്യ കൊലപാതകം നടത്തി. ഫോറസ്റ്റ് ഓഫീസർമാരും പോലീസുദ്യോഗസ്ഥരും ഉൾപ്പെടെ 184 മനുഷ്യരെ ഇയാൾ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു.

Image credits: stockphoto

പൊലീസ് പിടിയില്‍

1986-ൽ വീരപ്പൻ ആദ്യമായി പൊലീസ് പിടിയിലായത്. എന്നാൽ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായത്.

Image credits: stockphoto

രാജ്കുമാര്‍ കിഡ്നാപ്.!

2000 ജൂലൈയിൽ കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയി. 108 ദിവസത്തിന് ശേഷം വെറുതെ വിടുകയും ചെയ്തു. 30 കോടി നൽകിയെന്ന് റിപ്പോർട്ടുകൾ.
 

Image credits: stockphoto

വീരപ്പന്‍റെ വിവാഹം

16 വയസ്സുള്ള മുത്തുലക്ഷ്മിയെ വിവാഹം ചെയ്യുമ്പോൾ വീരപ്പന് 29 വയസ്സായിരുന്നു. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചു- വിദ്യയും പ്രഭയും. 

Image credits: stockphoto