pravasam

സന്ദർശക വിസയിൽ യുഎഇയിലെത്തിയവർക്ക് വാറ്റ് തുക തിരികെ കിട്ടും; അറിയൂ...

സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന വാറ്റ് തുക റീഫണ്ട് ലഭിക്കും. എങ്ങനെയെന്ന് അറിയാം. 
 

Image credits: Getty

വാറ്റ് റീഫണ്ട്

യുഎഇയില്‍ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വാറ്റ് റീഫണ്ട് ലഭിക്കാനുള്ള അര്‍ഹതയുണ്ടോയെന്ന് ആദ്യം അറിയണം. 
 

Image credits: Getty

ഈ കാര്യങ്ങള്‍ ഓര്‍മ്മിച്ചോളൂ

യുഎഇയില്‍ താമസവിസ ഉള്ളവരാകരുത്. 18 വയസ്സിന് മുകളില്‍ പ്രായമുണ്ടാകണം.

Image credits: Getty

ഷോപ്പിങിന് മുമ്പ് ഇക്കാര്യം ചോദിക്കൂ

സാധനങ്ങള്‍ വാങ്ങിക്കുന്ന കടകള്‍ യുഎഇ വാറ്റ് റീഫണ്ട് പദ്ധതിയുടെ ഭാഗമായിരിക്കണം. ഇക്കാര്യം കടയില്‍ ചോദിച്ച് ഉറപ്പാക്കുക.

Image credits: Getty

അറിയൂ...

സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുള്ളിലാണെങ്കിലേ റീഫണ്ട് ലഭിക്കൂ. റീഫണ്ടിന് അപേക്ഷിക്കുന്ന സാധനം കൈവശം വേണം.

Image credits: Getty

വിമാന ജീവനക്കാര്‍...

വിമാന കമ്പനി ജീവനക്കാരായി യുഎഇയിലെത്തി മടങ്ങുന്നവര്‍ ആകരുത്.

Image credits: Getty

ഷോപ്പിങ്

കുറഞ്ഞത് 250 ദിര്‍ഹത്തിന്‍റെ ഷോപ്പിങ് നടത്തണം.

Image credits: Getty

VAT Refund in UAE

സാധനം വാങ്ങുമ്പോൾ കടയിലെ നിയുക്ത വ്യക്തിയോട് വാറ്റ് ഒഴിവാക്കാനായി പാസ്പോർട്ട് വിവരങ്ങൾ ചേർക്കാന്‍ പറയാം.
 

Image credits: Getty

വാറ്റ് റീഫണ്ട്

രാജ്യം വിടുമ്പോൾ ടാക്സ് ഇന്‍വോയിസും ടാക്സ് ഫ്രീ ടാഗും എക്സിറ്റ് പോയിന്‍റുകളില്‍ നല്‍കുക.

Image credits: Getty

വാറ്റ് റീഫണ്ട്...

രാജ്യം വിടുമ്പോള്‍ ലഗേജ് ചെക്കിങിന് മുമ്പ് എല്ലാ ബില്ലുകളും സാധനങ്ങളും എയര്‍പോര്‍ട്ടിലോ ലാന്‍ഡ് പോര്‍ട്ടുകളിലോ ഉള്ള വാറ്റ് റീഫണ്ട് കേന്ദ്രങ്ങളില്‍ നല്‍കുക.

Image credits: Getty
Find Next One