Other Sports

നീരജ് ചോപ്ര( പുരുഷ ജാവലിൻ ത്രോ)

പുരുഷ വിഭാഗം ജാവലിൻ ത്രോയിലെ നിലവിലെ ചാമ്പ്യൻ കൂടിയായ നീരജില്‍ നിന്ന് സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

Image credits: Getty

നിഖാത് സരീൻ(വനിതാ ബോക്സിംഗ് 50 കി.ഗ്രാം)

50 കിലോ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ നിഖാത് സരീനിലും ഇന്ത്യക്ക് സുവര്‍ണ പ്രതീക്ഷ.

 

Image credits: Getty

ലവ്‌ലിന ബോര്‍ഗോഹെയ്ൻ(വനിതാ ബോക്സിംഗ് 75 കി.ഗ്രാം)

ടോക്കിയോയില്‍ വെങ്കലം നേടിയ ലവ്‌ലിനയില്‍ നിന്ന് ഇന്ത്യ ഇത്തവണയും ഒരു മെഡല്‍ പ്രതീക്ഷിക്കുന്നു.

 

Image credits: Getty

സ്വാതിക് സായ് രാജ് - ചിരാ​ഗ് ഷെട്ടി(പുരുഷ ബാഡ്മിന്‍റൺ-ഡബിള്‍സ്)

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ലോക ചാമ്പ്യൻഷിപ്പ് വെങ്കലവും നേടിയ സ്വാതിക് സായ് രാജ് റങ്കിറെഡ്ഡി - ചിരാ​ഗ് ഷെട്ടി സഖ്യത്തിലും ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ട്.

 

Image credits: Getty

പി വി സിന്ധു(ബാഡ്മിന്‍റണ്‍, വനിതാ സിംഗിള്‍സ്)

ബാഡ്മിന്‍റണില്‍ രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള സിന്ധു ഇത്തവണ സ്വര്‍ണത്തിളക്കം സമ്മാനിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Image credits: Getty

അന്തിം പങ്കല്‍(വനിതാ ഗുസ്തി-53 കി.ഗ്രാം)

ലോക ചാമ്പ്യൻഷിപ്പ് വെങ്കലമെഡല്‍ ജേവും അണ്ടര്‍ 20 ലോക ചാമ്പ്യനുമായ അന്തിം പങ്കലിലും ഇന്ത്യക്ക് സുവര്‍ണ പ്രതീക്ഷയുണ്ട്.

Image credits: Twitter

രോഹന്‍ ബൊപ്പണ്ണ-എന്‍ ശ്രീരാം ബാലാജി(പുരുഷ ടെന്നീസ്-ഡബിള്‍സ്)

ടെന്നീസില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഒളിംപിക് മെഡല്‍ സ്വന്തമാക്കാന്‍ ബൊപ്പണ്ണ-ശ്രീരാം സഖ്യത്തിന് കഴിഞ്ഞാല്‍ അത് ചരിത്രനേട്ടമാകും.

Image credits: Getty

മിരാഭായ് ചാനു(വനിതാ ഭാരദ്വേഹനം-49 കി.ഗ്രാം)

ടോക്കിയോ ഒളിംപിക്സില്‍ വെള്ളിത്തിളക്കം സമ്മാനിച്ച മിരാ ഭായിയില്‍ നിന്ന് ഇന്ത്യ ഇത്തവണ പ്രതീക്ഷിക്കുന്നത് സ്വര്‍ണമാണ്.

Image credits: Getty

പുരുഷ ഹോക്കി ടീം

ടോക്കിയോയില്‍ വെങ്കലം നേടി 41 വര്‍ഷത്തെ ഒളിംപിക് മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച ഇന്ത്യൻ ഹോക്കി ടീം പാരീസില്‍ അത് സ്വര്‍ണമാക്കിയാല്‍ ചരിത്രനേട്ടമാകും.

Image credits: Getty

സിഫ്റ്റ് കൗർ സമ്ര(ഷൂട്ടിംഗ്-വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍)

ഏഷ്യന്‍ ഗെയിംസില്‍ 469.6 പോയന്‍റ് നേടി ലോക റെക്കോര്‍ഡിട്ട 22കാരിയായ സമ്ര പാരീസിലും നേട്ടം ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

 

Image credits: Getty
Find Next One