Other Sports

ഉദ്ഘാടനം നനച്ച മഴ

സെന്‍ നദീ തീരത്ത് നടന്ന ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകളുടെ ശോഭ കെടുത്തിയ മഴ.
 

Image credits: Getty

ആനന്ദത്താല്‍ അലറിക്കരഞ്ഞ് ജോക്കോ

റോളണ്ട് ഗാരോസിൽ നടന്ന പുരുഷ ടെന്നീസ് ഫൈനലിൽ കാർലോസ് അൽകാരസിനെ തോൽപ്പിച്ചതിനുശേഷമുള്ള നൊവാക് ജോക്കോവിച്ചിന്‍റെ പ്രതികരണം.

Image credits: Getty

നമിച്ചു പൊന്നേ

അമേരിക്കയുടെ സിമോൺ ബൈൽസും ജോർദാൻ ചിലിസും ജിംനാസ്റ്റിക്‌സ് പോഡിയത്തിൽ സ്വര്‍ണം നേടിയ ബ്രസീലിന്‍റെ റെബേക്ക ആൻഡ്രേഡിനെ വണങ്ങുന്നു.

Image credits: Getty

ഫോട്ടോ ഫിനിഷ്

പുരുഷന്‍മാരുടെ 100 മീറ്റർ ഫൈനലിൽ അമേരിക്കയുടെ നോഹ ലൈൽസ് (ലൈൻ 7) ജമൈക്കയുടെ കിഷാൻ തോംസണെയും (4) മൂന്നാം സ്ഥാനക്കാരനായ ഫ്രെഡ് കെർലിയെയും (3) പിന്നിലാക്കി സ്വര്‍ണം നേടുന്നു.

 

Image credits: Getty

നീരജ്-അര്‍ഷാദ് ഭായി ഭായി

ഒളിംപിക്സിലെ പുരുഷ ജാവലിനില്‍ സ്വര്‍ണം നേടിയ പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമും വെള്ളി നേടിയ ഇന്ത്യയുടെ നീരജ് ചോപ്രയും ദേശീയ പതാകയുമായി.

Image credits: Getty

ശത്രുതകൾ അലിഞ്ഞില്ലാതായ പോഡിയം സെല്‍ഫി

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും കളിക്കാർ പോഡിയത്തില്‍ നിന്ന് സെൽഫിയെടുക്കുന്നു.

Image credits: Getty

ഡ്രീംസ് കം ട്രൂ

വെറും 14 വയസുള്ള ഓസ്‌ട്രേലിയൻ സ്കേറ്റ്‌ബോർഡിംഗ് താരം, അരിസ ട്രൂ, വനിതാ പാർക്ക് മത്സരത്തിൽ സ്വർണം നേടി ഒളിംപിക്സിലെ അത്ഭുതമായി.

Image credits: Getty

വിവാദങ്ങളെ ഇടിച്ചിട്ട ഇമാനെ

പുരുഷ താരമെന്ന് ആരോപണം നേരിട്ട അൾജീരിയൻ ബോക്സ‌‍‍‌ർ ഇമാനെ ഖലീഫ് വനിതകളുടെ 66 കിലോ ബോക്സിംഗിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.

Image credits: Getty

യുഗാന്ത്യം

തുടര്‍ച്ചയായി 5 ഒളിംപിക്സില്‍ സ്വര്‍ണം നേടി റെക്കോര്‍ഡിട്ട ക്യൂബയുടെ മിജൈൻ ലോപ്പസ് ഷൂസ് അഴിച്ചുവെച്ച് ഗുസ്തിയിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു.

Image credits: Getty

കൂളായി വന്ന് വെള്ളി വെടിവെച്ചിട്ടു

ഒരു കൈ പോക്കറ്റിലിട്ട് ഷൂട്ടര്‍മാരുപയോഗിക്കുന്ന യാതൊരുവിധ ഉപകരണങ്ങളുമില്ലാതെ മത്സരത്തിനിറങ്ങിയ തുര്‍ക്കിയുടെ യൂസഫ് ഡികെക്ക് വെള്ളി വെടിവെച്ചിട്ട് വിസ്മയായി.

Image credits: Getty
Find Next One