Money News

പ്രകൃതിക്കു വേണ്ടി

രാസവസ്തുക്കളോ പ്ലാസ്റ്റിക്കോ ചേര്‍ക്കാത്ത നിര്‍മിക്കുന്ന, 30 ദിവസത്തിനകം മണ്ണില്‍ അലിഞ്ഞുചേരുന്ന പ്ലേറ്റുകളാണ് തൂശന്റെ പ്രധാന ഉത്പന്നം  

Image credits: our own

ഭക്ഷ്യവസ്തുക്കളില്‍ നിന്നുതന്നെ

ഗോതമ്പിന്റെ തവിട് കൊണ്ട് നിര്‍മിക്കുന്ന പ്ലേറ്റുകള്‍. അരിപ്പൊടി കൊണ്ട് സ്ട്രോകള്‍. അരിയുടെ തവിട് കൊണ്ട് ഫോര്‍ക്ക്, നൈഫ്, സ്‍പൂണ്‍ തുടങ്ങിയ ഉത്പന്നങ്ങള്‍

Image credits: our own

മികച്ച സാങ്കേതികവിദ്യ

അന്നന്ന് ശേഖരിക്കുന്ന ഭക്ഷ്യയോഗ്യമായ ഗോതമ്പ് തവിടില്‍ നിന്ന് ഓട്ടോമാറ്റിക് റോബോട്ടിക് പ്ലാന്റില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ നിര്‍മിക്കുന്നു

Image credits: our own

പ്ലേറ്റുകളും കഴിക്കാം

ഒറ്റത്തവണ ഉപയോഗത്തിന് ശേഷം മനുഷ്യന് തന്നെ ഭക്ഷിക്കാനോ പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ മത്സ്യത്തിനോ തീറ്റയായിട്ടോ വളമായോ ഉപയോഗിക്കാം

Image credits: our own

വിനയകുമാര്‍ ബാലകൃഷ്ണന്‍

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തില്‍ വിദേശത്തു നിന്നാണ് ഇത്തരം ഉത്പന്നങ്ങളുടെ ആശയം ലഭിച്ചത്. 

Image credits: our own

പ്ലാന്റും മെഷീനുകളും

സിഎസ്ഐആറിന്റെ ഗവേഷണത്തില്‍ വികസിപ്പിച്ചെടുത്ത ഉത്പന്നത്തിന് ആവശ്യമായ മെഷീനുകള്‍ സ്വയം രൂപകല്‍പന ചെയ്തു. അങ്കമാലിയില്‍ പ്ലാന്റ് സ്ഥാപിച്ചു. ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും പദ്ധതി.

Image credits: our own

സ്ട്രോങാണ്

-10 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താങ്ങാനാവുന്ന പ്ലേറ്റുകള്‍ മൈക്രോവേവില്‍ ഉപയോഗിക്കാം. രണ്ട് കിലോ ഭക്ഷണം താങ്ങാനാവുന്ന ഉറപ്പുള്ള പ്ലേറ്റുകളാണ് തൂശന്‍ പുറത്തിറക്കുന്നത്.

Image credits: our own