Money News

സഞ്ചി ബാഗ്സ്

ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ള ബാഗുകള്‍ ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് താങ്ങാവുന്ന വിലയില്‍ തയ്യാറാക്കി നല്‍കുന്ന സംരംഭമാണ് തിരുവനന്തപുരത്തെ സഞ്ചി ബാഗ്സ്

Image credits: our own

നിര്‍മാണം വീടുകളില്‍

തിരുവനന്തപുരം വെഞ്ഞാറമൂട് നാല്‍പതോളം വനിതകള്‍ ജോലി ചെയ്യുന്ന നിര്‍മാണ യൂണിറ്റ്. പലരും വീടുകളിലിരുന്ന് ബാഗ് നിര്‍മിക്കുന്നു. 500 ബാഗുകള്‍ ദിവസവും.

Image credits: our own

തുടക്കം ഒറ്റയ്ക്കെങ്കിലും

ബിസിനസിന് അപ്പുറം പാഷനായി തുടങ്ങിയ സംരംഭം ഇന്ന് പുതിയ ഉയരങ്ങളില്‍ എത്തുമ്പോള്‍ സഫര്‍ അമീറിനൊപ്പം എല്ലാ പിന്തുണയുമായി ഭാര്യ ആതിര ഫിറോസുമുണ്ട്. 

Image credits: our own

അപ്രതീക്ഷിത തുടക്കം

എഞ്ചിനീയറിങ് പഠന ശേഷം ഒരു പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി ബാഗ് തയ്യാറാക്കി തുടക്കം. പിന്നീട് 2012ല്‍ IFFK വേദിയില്‍ സഞ്ചി വിറ്റത് വന്‍ വിജയമായി മാറി. പിന്നീട് ജോലിക്കൊപ്പമായി സഞ്ചി.

Image credits: our own

ട്രെന്‍ഡി ബാഗുകള്‍

തുടക്കത്തില്‍ ബിസിനസ് സാധ്യതയായി പോലും സഞ്ചിയെ ആരും കണക്കാക്കിയിരുന്നില്ല. നിലവില്‍ നിരവധി സംരംഭങ്ങള്‍ ഈ രംഗത്തുണ്ട്. പ്രകൃതി സൗഹൃദം എന്നതിനപ്പുറം ട്രെന്‍ഡായി മാറി.

Image credits: our own

സാധ്യതകളുടെ കൊവിഡ് കാലം

2016ല്‍ ജോലി ഉപേക്ഷിച്ചു. അതിനോടകം ആതിരയും സഞ്ചിയുടെ ഭാഗമായി. കൊവിഡ് കാലത്ത് സഞ്ചിക്ക് അപ്പുറം ബെഡ്ഷീറ്റിലേക്കും പിന്നീട് ഉപഭോക്താക്കളുടെ നിര്‍ദേശപ്രകാരം നിരവധി ഉത്പന്നങ്ങളായി.

Image credits: our own

പ്രതീക്ഷയുടെ ഉയരങ്ങളിലേക്ക്

നിലവില്‍ 500 ബാഗുകള്‍ ദിവസവും തയ്യാറാക്കുന്ന നാല്‍പതോളം വനിതള്‍ ജോലി ചെയ്യുന്ന സ്ഥാപനം. വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും വിപണനം. മറ്റ് നഗരങ്ങളിലും ഉടനെത്തും.

Image credits: our own

ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റ് കൂടി തിന്നാലോ...?