Money News

കറിക്കൂട്ട്

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം തൊഴില്‍ സമ്പാദനവും സംരംഭകത്വവും ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് കറിക്കൂട്ട്

Image credits: our own

കറി ഈസിയാണ്

പ്രാദേശിക കര്‍ഷകരുടെ പക്കല്‍ നിന്നും ശേഖരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വൃത്തിയായി കഴുകിയെടുത്ത് ഓരോ വിഭവങ്ങള്‍ക്കും അനുസൃതമായി കഷ്ണങ്ങളാക്കി പാക്ക് ചെയ്ത് വില്പനയ്‌ക്കെത്തിക്കുന്നു

Image credits: our own

കെഐഡിസി സംരംഭം

കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് ചെയര്‍മാനായുള്ള  കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 

Image credits: our own

വിതരണം

നഗരത്തിലെ സര്‍ക്കര്‍ ഓഫീസുകളിലും ഫ്ലാറ്റുകളും കേന്ദ്രീകരിച്ചും വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് കറിക്കൂട്ടിന്റെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത്.

Image credits: our own

ഉപയോഗിക്കാന്‍ എളുപ്പം

ഓരോ വിഭവങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ക്ക് പുറമേ അതിനാവശ്യമായ കൂട്ടുകളും കറിക്കൂട്ടിന്റെ പാക്കറ്റില്‍ ലഭിക്കും. പാചകത്തില്‍ മുന്നറിവില്ലാത്തവര്‍ക്കും ഉപയോഗിക്കാം

Image credits: our own

ഇക്കോ ഷോപ്പ്

മായം ചേരാത്ത ആരോഗ്യ ഭക്ഷണ സംസ്‌കാരത്തിന്റെ ബ്രാന്‍ഡിങ് എന്ന ആശയം മുന്‍നിര്‍ത്തി കറിക്കൂട്ടിന്റെ ആദ്യ പ്രീമിയം എക്കോ ഷോപ്പും ആരംഭിച്ചു.

Image credits: our own
Find Next One