Money News
കേവല ലാഭമെന്ന ലക്ഷ്യത്തിനപ്പുറം സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തില്‍ കൂടി പതിനൊന്ന് വര്‍ഷം മുമ്പ് വീവേഴ്സ് വില്ലേജിന് തുടക്കം.
എല്ലാ പ്രായക്കാര്‍ക്കും ദൈനംദിന ഉപയോഗത്തിനുള്ള കൈത്തറി വസ്ത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പുതിയ പരീക്ഷണങ്ങള്‍. പുതിയ വസ്ത്രങ്ങള്‍
ആഗോള തലത്തിലേക്ക് കൈത്തറിയെ എത്തിക്കാനും പുതിയ തലമുറയെ നെയ്ത്തിലേക്ക് ആകര്‍ഷിക്കാനും മികച്ച തൊഴിലസരവും വേതനവും ലഭ്യമാക്കാനും ലക്ഷ്യം.
സാമൂഹിക മാറ്റത്തിനായി പ്രവർത്തിക്കണമെന്ന ലക്ഷ്യമാണ് ഇതിലേക്ക് എത്തിച്ചതെന്ന് ശോഭ. പരമാവധിപ്പേർക്ക് ഗുണമെത്തിക്കാൻ ലക്ഷ്യമിട്ടും. ഒപ്പം സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്താനും
ആയൂര്‍വേദ പ്രകാരം നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ 'ബോധ' എന്ന പേരിലും വീവേഴ്സ് വില്ലേജ്സ് പുറത്തിറക്കുന്നു. പ്രകൃതിദത്തമായ നിറങ്ങളും മറ്റ് വസ്തുക്കളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്.
പുതുതലമുറ അകറ്റിനിര്‍ത്തിയിരുന്ന കൈത്തറിയോട് ഇപ്പോള്‍ ആഭിമുഖ്യം. വിദേശികള്‍ക്കാണ് 'ബോധ'യുടെ വസ്ത്രങ്ങളോട് ഏറെ താത്പര്യമെന്നും ശോഭ പറയുന്നു.
ബിഗ് ബോസ് സമയത്തുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ബ്ലോക്കായത് കാരണം നിരവധിപ്പേരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സാധിച്ചില്ല