Books
വായനാശീലം നഷ്ടപ്പെട്ടുപോയവരും വായനാശീലമുണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. മൊബൈലുകൾ നമ്മുടെ അടുത്ത സുഹൃത്തുക്കളായതോടെ അത് കുറച്ചു പാടാണ്. എന്നാലും സാരമില്ല.
വായനാശീലമുണ്ടാക്കിയെടുക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ മതി. പിന്നീട് വായന നമ്മുടെ കൂടെയുണ്ടായിക്കോളും.
നമ്മൾ തിരഞ്ഞെടുക്കുന്ന പുസ്തകം പ്രധാനമാണ്. തുടക്കത്തിൽ ഒഴുക്കോടെ നീങ്ങുന്ന, നമ്മെ പിടിച്ചിരുത്തുന്ന പുസ്തകം തിരഞ്ഞെടുക്കണം.
ഫിക്ഷൻ ഫിക്ഷൻ വേണോ അതോ നോൺ ഫീക്ഷൻ വേണോ എന്ന് നമ്മുടെ താല്പര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കണം.
വായിക്കാൻ ദിവസവും ഒരേ സമയം തിരഞ്ഞെടുക്കാം. രാവിലെയോ വൈകുന്നേരമോ ഇത്ര മണിക്കൂർ/ ഇത്ര പേജ് വായിച്ചിരിക്കും എന്ന് ഉറപ്പിക്കുക.
വായനക്കിടയിൽ എന്തൊക്കെ സംഭവിച്ചാലും ഫോൺ കയ്യിലെടുക്കില്ലെന്നും സ്ക്രോൾ ചെയ്യില്ലെന്നും ഉറപ്പിച്ച് വായന തുടങ്ങാം.
നമുക്ക് വായിക്കാനായി ഇണങ്ങിയ, ആരുടെയും അധികം ശല്ല്യപ്പെടുത്തലുകളില്ലാത്ത സ്ഥലം തിരഞ്ഞെടുക്കാം.
വായിച്ച പുസ്തകത്തെ കുറിച്ച് ചെറു കുറിപ്പുകൾ തയ്യാറാക്കി വയ്ക്കുന്നത് നമ്മെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കും.