Chuttuvattom

കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

Image credits: Vishnu S

ഒഴിവായത് വന്‍ദുരന്തം

ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വലിയ ദുരന്തം

Image credits: Vishnu S

യാത്രക്കാര്‍ സുരക്ഷിതര്‍

ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കി

Image credits: Vishnu S

റോഡരികിലേക്ക് മാറ്റിയിട്ടപ്പോഴേയ്ക്കും തീ പടര്‍ന്നു

ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്

Image credits: Vishnu S

ആറ്റിങ്ങല്‍ തിരുവനന്തപുരം ബസാണ് കത്തിനശിച്ചത്

ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത് 

Image credits: Vishnu S

അപകടമുണ്ടായത് നിറയെ യാത്രക്കാരുള്ളപ്പോള്‍

രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു

Image credits: Vishnu S

തീയണച്ചത് ഫയർഫോഴ്സ്

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്

Image credits: Vishnu S

ബസിന് ഉള്‍വശം കത്തിനശിച്ചു

ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂർണമായും കത്തി നശിച്ചിട്ടുണ്ട്

Image credits: Vishnu S

ദേശീയപാതയില്‍ ഗതാഗത തടസം

തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

Image credits: Vishnu S

യാത്രക്കാര്‍ക്ക് ആശങ്ക

കാലപ്പഴക്കം വന്ന ബസുകള്‍ നിരത്തിലിറങ്ങിയാൽ അപകടം സംഭവിക്കുമെന്ന ഭയത്തിൽ യാത്രക്കാർ

Image credits: Vishnu S