പതിവായി മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; അറിയാം മാറ്റങ്ങള്‍
മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നതിന്‍റെ ഗുണങ്ങള്‍ അറിയാം.
Image credits: Getty
മുഖത്തെ പാടുകളെ അകറ്റും
റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.
Image credits: Getty
സുഷിരങ്ങളിലെ അഴുക്കിനെ നീക്കം ചെയ്യും
ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയശേഷം റോസ് വാട്ടര്‍ പുരട്ടാം.
Image credits: Getty
മുഖക്കുരു തടയാന്‍
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം.
Image credits: Getty
എണ്ണമയം അകറ്റാന്‍
ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും ഇവ സഹായിക്കും.
Image credits: Getty
ചുളിവുകളെ അകറ്റാന്‍
മുഖത്തെ വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി മുഖത്ത് പുരട്ടാം.
Image credits: Getty
കണ്ണിന് ചുറ്റുമുള്ള കറുപ്പ്
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക.
Image credits: Getty
ശ്രദ്ധിക്കുക:
ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.