Lifestyle

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക

വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും.

Image credits: Getty

സൺസ്ക്രീൻ ലോഷൻ

പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. 

Image credits: Getty

പുകവലി ഒഴിവാക്കുക

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി ഒഴിവാക്കുക. 

Image credits: Getty

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് ചർമ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 

Image credits: Getty

മുഖം ഇടയ്ക്കിടെ കഴുകുക

മുഖം ഇടയ്ക്കിടെ കഴുകുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. 

Image credits: Getty

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ഉറക്കം

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

Image credits: Getty

വ്യായാമം

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങള്‍

പതിവായി ഹെൽമറ്റ് ഇടാറുണ്ടോ? ശ്രദ്ധിച്ചില്ലേൽ ഈ കുഴപ്പങ്ങൾ ഉറപ്പ്!

പതിവായി മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; അറിയാം മാറ്റങ്ങള്‍