Lifestyle

കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

കൈമുട്ടിലെ കറുപ്പ് നിറത്തെ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍:

Image credits: Getty

തൈര്- ഓട്മീല്‍

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓട്മീല്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Image credits: Getty

തൈര്- മഞ്ഞള്‍

ഒരു ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടി 20 മിനിറ്റ് മസാജ് ചെയ്യാം. 

Image credits: Getty

കടലമാവ്- തക്കാളി

ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം. 
 

Image credits: Getty

കറ്റാര്‍വാഴ- തേന്‍

കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടുന്നതും ഫലം ലഭിക്കും. 

Image credits: Getty

ചെറുനാരങ്ങ- പഞ്ചസാര

ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്. 

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണയോ, ഒലീവ് ഓയിലോ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.
 

Image credits: Getty

ബദാം പാല്‍

കാച്ചാത്ത പാലിൽ ബദാം അരച്ചു പുരട്ടുന്നതും കൈമുട്ടുകളിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty

രാത്രി നല്ല ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങള്‍

പതിവായി ഹെൽമറ്റ് ഇടാറുണ്ടോ? ശ്രദ്ധിച്ചില്ലേൽ ഈ കുഴപ്പങ്ങൾ ഉറപ്പ്!

പതിവായി മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; അറിയാം മാറ്റങ്ങള്‍

എന്തൊരു ക്യൂട്ടാണ് ; ഈ 8 പട്ടിക്കുട്ടികള്‍ വീട്ടിലുണ്ടേല്‍ ഹാപ്പി!