Lifestyle
അടുക്കളയില്‍ നമ്മള്‍ ജോലി ചെയ്യാനുപയോഗിക്കുന്ന കൗണ്ടര്‍ടോപുകള്‍ നല്ലതുപോലെ വൃത്തിയാക്കിയില്ലെങ്കില്‍ രോഗകാരികളുടെ ഉറവിടമാകാം
അടുക്കളയില്‍ പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ചുകളിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്താം. അതിനാല്‍ ഇവ തിളച്ച വെള്ളത്തില്‍ മുക്കിയെടുക്കുകയും ഇടയ്ക്കിടെ മാറ്റുകയും ചെയ്യുക
നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ പല ഭക്ഷണസാധനങ്ങളുടെയും അവശിഷ്ടം കണ്ണില്‍ കാണാൻ വയ്യാത്തവിധം കട്ടിംഗ് ബോര്‍ഡില്‍ ഉണ്ടാകാം. ഇതെല്ലാം രോഗകാരികള്‍ക്ക് അനുകൂലാന്തരീക്ഷം സൃഷ്ടിക്കാം.
ചപ്പാത്തി പരത്തുന്ന റോളിംഗ് പിൻ ഇതുപോലെ നേരാവണ്ണം കഴുകി സൂക്ഷിക്കുന്നില്ല എങ്കില്‍ ഇതുവഴിയും സൂക്ഷ്മാണുക്കള്‍ ശരീരത്തിലെത്താം
മസാലകളും മറ്റും ഇട്ടുവയ്ക്കുന്ന കുപ്പികള്‍, പാത്രങ്ങള്‍, വെള്ളക്കുപ്പികള്‍ എന്നിവയെല്ലാം ഇടവിട്ട് വൃത്തിയാക്കണം. അല്ലെങ്കില്‍ ഇവയും രോഗങ്ങള്‍ പിടിപെടാൻ കാരണമാകാം
അടുക്കളയില്‍ ഏറ്റവുമധികം രോഗകാരികള്‍ കാണാൻ സാധ്യതയുള്ളൊരിടമാണ് സിങ്ക്. കഴിയുന്നതും ദിവസവും സിങ്ക് ഉരച്ചുതന്നെ കഴുകുക
പാത്രങ്ങളും കൈകളും തുടയ്ക്കാനുപയോഗിക്കുന്ന ഡിഷ് ടവലുകള്‍, ഡിഷ് ക്ലോത്ത്സ് എന്നിവയും വൃത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാം.