Lifestyle
കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.
വിഷുക്കാലത്തിലെ താരമാണ് കണിക്കൊന്ന. കണിക്കൊന്ന ഇല്ലെങ്കിൽ മലയാളിക്കു കണി പൂർത്തിയാവില്ല.
വിഷുവിന് കണികണ്ടുണരാൻ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് കണിക്കൊന്നപ്പൂക്കൾ.
കണിക്കൊന്നയ്ക്ക് പിന്നിലും പല ഐതീഹ്യങ്ങളുണ്ട്.
ബാലി സുഗ്രീവ യുദ്ധം നടക്കുന്നതിനിടയിൽ ശ്രീരാമചന്ദ്രൻ ഒളിഞ്ഞുനിന്ന് അമ്പെയ്തു ബലിയെ കൊന്നത് കൊന്നമരത്തിന്‍റെ ചുവട്ടിലാണത്രേ.
അന്നു മുതലാണ് ഈ മരത്തിന് കൊന്നമരം എന്ന് വിളിച്ചു തുടങ്ങിയത് എന്നും ഐതീഹ്യമുണ്ട്.
ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട് കണിക്കൊന്നയ്ക്ക് നിരവധി ഐതീഹ്യങ്ങളുണ്ട്.