Lifestyle
എന്തൊരു ക്യൂട്ടാണ് ; ഈ 8 പട്ടിക്കുട്ടികള്‍ വീട്ടിലുണ്ടേല്‍ ഹാപ്പി!
ഇന്ന് മിക്കവര്‍ക്കും നായ്ക്കളെ വളര്‍ത്തന്‍ താല്‍പര്യം വളരെ കൂടുതലാണ്. ഓരോരുത്തരും തങ്ങള്‍ക്ക് ഇഷ്ടമുള്ള നായ്ക്കുട്ടികളെ വാങ്ങി വീട്ടില്‍ വളര്‍ത്തുന്നവരുണ്ട്.
വീട്ടിൽ വളർത്താൻ പറ്റുന്ന വളരെ ക്യൂട്ടായിട്ടുള്ള ചില നായ്ക്കളെ കുറിച്ചറിയാം.
ആദ്യത്തേത് എന്ന് പറയുന്നത് ഗോൾഡൻ റിട്രീവറാണ് (Golden Retriever). തവിട്ട് നിറത്തിലുള്ള കണ്ണുകളും സോഫ്റ്റ് ഗോൾഡൻ നിറത്തിലെ രോമങ്ങളുമാണ് ഇതിനുള്ളത്.
പോമറേനിയനാണ് (pomeranian) മറ്റൊരു ഇനം. ചെറിയ ഇനത്തിലെ നായയതിനാൽ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പോമറേനിയൻ.
കവലിയർ കിംഗ് ചാൾസ് സ്പാനി ആണ് മറ്റൊരു ഇനം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഇനമാണ് ഇത്. സാധാരണയായി എട്ട് മുതൽ പന്ത്രണ്ട് വർഷം വരെയാണ് ഇതിന്റെ ആയുസ്സ്.
ഫ്രെഞ്ച് ബുൾഡോഗ് (french bulldog) ഒരു ഫ്രഞ്ച് ഇനമാണ്. കൂർത്ത ചെവികളാണ് ഇതിനുള്ളത്.
ഷിഹ് സു ആണ് മറ്റൊരു ഇനം. ഇതൊരു ടോയ് ഡോഗ് ആണെന്ന് തന്നെ പറയാം. വലിപ്പത്തിൽ ചെറുതാണെന്നതാണ് ഒരു പ്രത്യേകത എന്ന് പറയുന്നത്.
വെൽഷ് കോർഗിയാണ് (Welsh Corgi) വീട്ടിൽ വളർത്താൻ പറ്റുന്ന മറ്റൊരു ഇനം. ഇതിന് ചെറിയ കാലുകളാണുള്ളത്.
ഉണ്ടക്കണ്ണുകളും മുഖത്തും ശരീരത്തിലുമുള്ള ഒട്ടേറെ മടക്കുകളും തിളങ്ങുന്ന രോമവും വല്ലാതെ വളഞ്ഞിരിക്കുന്ന വാലും അധികം പൊക്കമില്ലാത്ത ശരീരപ്രകൃതിയാണ് പഗിനുള്ളത്.