Lifestyle
കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. മുടി വളരാനും ഇത് സഹായിക്കും.
കറ്റാർവാഴ ജെല്ലിനൊപ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടുന്നതും ഫലം നല്‍കും. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം
കറ്റാർവാഴയോടൊപ്പം ഉലുവ കൂടി ചേര്‍ത്തുള്ള ഹെയര്‍ മാസ്കും മുടി വളരാന്‍ നല്ലതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. താരന്‍ അകറ്റാനും ഉലുവ സഹായിക്കും.
തൈര്, ചെറുനാരങ്ങാ നീര് എന്നിവ കറ്റാർവാഴ നീരിൽ കലർത്തി തലയോട്ടിയിൽ പുരട്ടുന്നതും താരന്‍ അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും
രണ്ട് ടീസ്പൂൺ ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ചേർത്ത് നന്നായി യോജിപ്പിച്ച് മുടിയില്‍ പുരട്ടാം.
കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് ഒരു മുട്ട ചേര്‍ത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം.