Lifestyle
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം:
പതിവായി വ്യായാമം ചെയ്യുന്നത് രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
സ്ട്രെസ് ഉറക്കത്തെ തടസപ്പെടുത്തുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
അമിത മദ്യപാനം ദീര്‍ഘ നേരം ഉറങ്ങുന്നതിന് തടസമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.
ഉറങ്ങാന്‍ കൃത്യസമയം നിശ്ചയിക്കുന്നതും ഉറക്കം വരാന്‍ സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക.
കോഫി, വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.