Lifestyle

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍

കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.
 

Image credits: Getty

വെള്ളരിക്ക

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
 

Image credits: Getty

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. ശേഷം കഴുകി കളയാം.
 

Image credits: Getty

കറ്റാര്‍വാഴ ജെല്‍

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. 
 

Image credits: Getty

കോഫി

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  

Image credits: Getty

തക്കാളി

തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. 

Image credits: Getty

ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
 

Image credits: Getty

പിങ്ക് അനാർക്കലിയിൽ സുന്ദരിയായി ജാൻവി കപൂർ ; ചിത്രങ്ങൾ കാണാം

പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ എട്ട് വഴികള്‍

‌കാഞ്ചീവരം സാരിയിൽ സുന്ദരികളായി അഭയയും അനുവും - ചിത്രങ്ങൾ കാണാം

വേനൽക്കാലത്ത് അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെയ്യേണ്ടത്