Kerala

മോദി കേരളത്തിൽ, പൂരനഗരിയെ ഇളക്കിമറിച്ച് റോ‍ഡ്ഷോ

പൂരനഗരിയായ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രിയുടെ റോ‍ഡ്ഷോ. ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തി തേക്കിൻകാട് മൈതാനത്ത് 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിക്കെത്തി

Image credits: our own

വഴിനീളെ വൻ ജനാവലിയുടെ ആരവം

പ്രധാനമന്ത്രിയുടെ റോ‍ഡ്ഷോ വലിയ ആവേശത്തോടെയാണ് തൃശൂരിലെ ബിജെപി പ്രവർത്തകർ ഏറ്റെടുത്തത്

Image credits: our own

മോദിയെക്കാണാൻ സ്ത്രീകളും കുട്ടികളും

റോഡ്ഷോ നടത്തിയ പ്രധാനമന്ത്രിയെ കണാനായി റോഡിന് ഇരുവശത്തും സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ടനിരയുണ്ടായിരുന്നു

Image credits: our own

മരത്തിൽ കയറി കൈവിശികാണിച്ച് പ്രവർത്തകർ

റോ‍ഡ്ഷോ നടത്തിയ പ്രധാനമന്ത്രിയെ മരങ്ങളിലടക്കം കയറി കൈവീശി കാണിക്കുന്ന പ്രവർത്തകരെയും വഴിനീളെ കാണാമായിരുന്നു

Image credits: our own

നടന്ന് നീങ്ങിയും ആവേശം പക‍ർന്ന് മോദി

റോഡ്ഷോക്കിടെ വാഹനത്തിൽ നിന്നിറങ്ങി നടന്ന് പ്രവർത്തകരെ കൈവീശികാണിച്ചും പ്രധാനമന്ത്രി ആവേശം പകർന്നു

Image credits: our own

റോഡ് ഷോ ഒന്നരകിലോമീറ്ററോളം

സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ ദൂരത്തോളമായിരുന്നു മോദി റോഡ് ഷോ നടത്തിയത്

Image credits: our own

പ്രസംഗം തുടങ്ങിയത് മലയാളത്തിൽ

കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്

Image credits: our own

41 മിനിട്ട് പ്രസംഗം

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രധാനമന്ത്രിയുടെ പ്രസം​ഗം 41 മിനിറ്റോളമാണ് നീണ്ടുനിന്നത്

Image credits: our own

മോദിയെത്തിയത് ഉച്ചയ്ക്ക് ശേഷം

ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തി. ശേഷം ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗം സഞ്ചരിച്ചു

Image credits: our own

സുരേഷ് ഗോപിയും സുരേന്ദ്രനും റോഡ്ഷോയിൽ

മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി

Image credits: our own