IPL 2023
ഐപിഎല്‍ ചരിത്രത്തില്‍ ദേശീയ ടീമിനായി കളിക്കാത്ത ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയുമായി യശസ്വി.
ഈ സീസണില്‍ 14 മത്സരങ്ങളില്‍ 625 റണ്‍സുമായാണ് അണ്‍ ക്യാപ്ഡ് താരത്തിന്‍റെ ഏറ്റവും വലിയ റണ്‍വേട്ടയെന്ന റെക്കോര്‍ഡ് യശസ്വി അടിച്ചെടുത്തത്.
ഓസ്ട്രേലിയന്‍ മുന്‍ താനം ഷോണ്‍ മാര്‍ഷ് 2008ല്‍ പഞ്ചാബ് കിംഗ്സിനായി 616 റണ്‍സടിച്ച റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്.
ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ 516 റണ്‍സടിച്ചതായിരുന്നു ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരത്തിന്‍റെ ഐപിഎല്ലിലെ വലിയ റണ്‍വേട്ട.
സീസണില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കമാണ് ജയ്സ്വാള്‍ 625 റണ്‍സടിച്ചത്.
കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും 21കാരനായ ജയ്‌സ്വാള്‍ ഈ സീസണില്‍ നേടിയിരുന്നു.
സീസണില്‍ 163.61 എന്ന അസൂയാവഹമായ സ്ട്രൈക്ക് റേറ്റിലും 48.08 ശരാശരിയിലുമായിരുന്നു ജയ്‌സ്വാള്‍ തകര്‍ത്തടിച്ചത്.