IPL 2023
നേര്‍ക്കു നേര്‍ പോരാട്ടങ്ങളില്‍ നാലില്‍ മൂന്ന് കളിയും ജയിച്ച ഗുജറാത്തിന് മുന്‍തൂക്കം.
സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് അനായാസം മറികടന്നു.
ഈ സീസണിലെ ആദ്യ ക്വാളിഫയറിലായിരുന്നു ഗുജറാത്തിനെതിരായ ചെന്നൈയുടെ ആദ്യ ജയം
ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിച്ച 9 കളികളില്‍ ഗുജറാത്ത് ജയിച്ചത് ആറ് തവണ. മൂന്ന് തോല്‍വി.
അഹമ്മദാബാദില്‍ ടോസ് നിര്‍ണായകമാകില്ല. ഇതുവരെ നടന്ന 26 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവരും ചേസ് ചെയ്തവരും 13 തവണ വീതം ജയിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പത്താം ഐപിഎല്‍ ഫൈനലാണിത്. നാല് കിരീടം നേടി. ഗുജറാത്തിന്‍റെ രണ്ടാം ഫൈനല്‍. ആദ്യ തവണ കിരീടം നേടി.
ഇന്നലെ മുംബൈക്കെതിരെ ഗുജറാത്ത് നേടിയ 233 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.
ചേസിംഗില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം നേടിയ ഉയര്‍ന്ന സ്കോര്‍ കൊല്‍ക്കത്തയുടെ പേരില്‍ 207