ഐപിഎല്ലിലെ റെക്കോര്‍ഡ് ലേലത്തുകയായ 18.50 കോടി രൂപക്ക് പഞ്ചാബ് ടീമിലെത്തിയ സാം കറന്‍ 14 മത്സരങ്ങളില്‍ നിന്ന് നേടിയത് 276 റണ്‍സ്, വീഴ്ത്തിയത് 10 വിക്കറ്റ് മാത്രം.
Image credits: PTI
ബെന്‍ സ്റ്റോക്സ്
16.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലത്തിച്ച ബെന്‍ സ്റ്റോക്സ് സീസണില്‍ ആകെ കളിച്ചത് രണ്ട് മത്സരങ്ങള്‍. നേടിയത് 15 റണ്‍സ്, ബൗള്‍ ചെയ്തത് ഒരോവര്‍ മാത്രം.
Image credits: PTI
ഹാരി ബ്രൂക്ക്
13.5 കോടി രൂപക്ക് ഹൈദരാബാദ് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് ഈ ഐപിഎല്ലില്‍ 13 കളികളില്‍ നിന്ന് ആകെ നേടിയത് 154 റണ്‍സ്, ഒരു സെഞ്ചുറി ഒഴിച്ചാല്‍ 12 കളികളില്‍ നിന്ന് നേടിയത് 54 റണ്‍സ്.
Image credits: PTI
മായങ്ക് അഗര്‍വാള്‍
8.25 കോടി രൂപക്ക് ഹൈദരാബാദ് ടീമിലെത്തി മായങ്ക് അഗര്‍വാള്‍ സീസണില്‍ 10 കളികളില്‍ നിന്ന് നേടിയത് 270 റണ്‍സ് മാത്രം.
Image credits: PTI
ജോഷ് ഹേസല്‍വുഡ്
7.75 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ച ജോഷ് ഹേസല്‍വുഡ് സീസണില്‍ ആകെ കളിച്ചത് മൂന്ന് കളികള്‍, വീഴ്ത്തിയത് 3 വിക്കറ്റ് മാത്രം.
Image credits: PTI
ജേസണ്‍ ഹോള്‍ഡര്‍
5.75 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ആകെ വീഴ്ത്തിയത് നാലു വിക്കറ്റ് മാത്രം.
Image credits: Getty
അനുജ് റാവത്ത്
3.40 കോടിക്ക് ആര്‍സിബിയിലെത്തിയ അനുജ് റാവത്ത് ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 91 റണ്‍സ്.