International

കൊടും വേനലിൽ നിദ്ര അവസാനിപ്പിച്ച് ചെറുനഗരം

ഫിലിപ്പീൻസിലെ പന്തബംഗനിൽ ഡാമിലെ വെള്ളം വറ്റിയതോടെ പുറത്ത് വന്നത് 300 വർഷത്തോളം പഴക്കമുള്ള ചെറുനഗരം

Image credits: Getty

ഉഷ്ണതരംഗത്തിൽ ഉരുകി നാട്

ഏറെക്കാലമായി മഴയില്ലാത്തതും കടുത്ത വേനലുമാണ് അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ത്തിയത്

Image credits: Getty

ജലനിരപ്പ് കുറഞ്ഞത് 26 മീറ്റർ

കനത്ത വെയിലിൽ 26 മീറ്ററോളമാണ് പന്തബംഗൻ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 7 മീറ്റർ അധികമാണ് ഇത്. 

Image credits: Getty

വീണത് വിദ്യയാക്കി നാട്ടുകാർ

മറ നീക്കിയെത്തിയ നഗരം ചെറിയ ബോട്ടുകളിലെത്തി സന്ദർശിക്കാൻ സഞ്ചാരികൾക്കുള്ള ഒരുക്കങ്ങൾ തയ്യാറാക്കി സമീപവാസികൾ

Image credits: Getty

1970കളിൽ നിർമ്മിച്ച അണക്കെട്ട്

സമീപത്തെ പ്രവിശ്യകളിലേക്ക് ജലമെത്തിക്കുന്ന പ്രാധന ഉറവിടങ്ങളിലൊന്നാണ് പന്തബംഗൻ അണക്കെട്ട്

Image credits: Getty

പുനരധിവാസം പൂർണം

അണക്കെട്ട് നിർമ്മിച്ച കാലത്ത് ഇവിടെയുണ്ടായിരുന്ന ആളുകളെ പുനരധിവസിപ്പിച്ചു

Image credits: Getty

മറനീക്കിയ പള്ളിയും സെമിത്തേരിയും കാണാൻ ആയിരങ്ങൾ

അണക്കെട്ട് വന്നതോടെ മുങ്ങിപ്പോയ ഒരു പള്ളിയും സെമിത്തേരിയും ചുറ്റുമുള്ള ചെറിയ നഗരവുമാണ് നിലവിൽ മറനീക്കിയെത്തിയിട്ടുള്ളത്

Image credits: Getty

പ്ലാസ്റ്റിക് മാലിന്യത്തിന് ബാക്ടീരിയ കൊണ്ടൊരു ബദൽ പ്ലാസ്റ്റിക്