India

വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത

ജ്യോതി കിഷൻജി ആംഗെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് നാഗ്പൂരിലാണ്

Image credits: X

'വോട്ട് കടമയും അവകാശവും'

താൻ എല്ലായ്പ്പോഴും വോട്ടവകാശം വിനിയോഗിക്കാറുണ്ടെന്നും അത് അവകാശവും രാജ്യത്തോടുള്ള കടമയുമാണെന്നും ജ്യോതി

Image credits: X

ഉയരം 62.8 സെന്‍റീമീറ്റർ

30 വയസ്സുള്ള ജ്യോതിയുടെ ഉയരം 62.8 സെന്‍റീമീറ്റർ (2 അടി, ¾ ഇഞ്ച്) ആണ്

Image credits: X

ഗിന്നസ് റെക്കോർഡ്

നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയെന്ന ഗിന്നസ് റെക്കോർഡ് ജ്യോതിക്ക് സ്വന്തം

Image credits: X

'പ്രിമോർഡിയൽ ഡ്വാർഫിസം'

പ്രിമോർഡിയൽ ഡ്വാർഫിസം എന്ന ജനിതക അവസ്ഥയാണ് ജ്യോതിയുടെ ഉയരക്കുറവിന് കാരണം

Image credits: X

അഭിനേത്രി, സെലിബ്രിറ്റി ഷെഫ്, സംരംഭക

കഷ്ടപ്പെട്ടാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാനാകൂ എന്നാണ് ജ്യോതിയുടെ അഭിപ്രായം. അഭിനേത്രി, സെലിബ്രിറ്റി ഷെഫ്, സംരംഭക- ബഹുമുഖ പ്രതിഭയാണ് ജ്യോതി

Image credits: X

ഉയരക്കുറവ് ഒരു കുറവല്ല

ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവും. അതിനെ തരണം ചെയ്യുകയാണ് വേണ്ടത്. ഉയരക്കുറവ് ഒരു കുറവായി കാണുന്നില്ലെന്ന് ജ്യോതി വ്യക്തമാക്കി
 

Image credits: X

മദ്യത്തിന്റെ ഗന്ധം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമല്ലെന്ന് കോടതി

വറ്റി വരണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി

രാമന് പത്മനാഭൻ നൽകിയ ആ സ്‍നേഹസമ്മാനം ഇതാണ്!

മോദി ഇത്രയും മണിക്കൂർ അയോധ്യയിൽ! ഇതാ മുഴുവൻ സമയക്രമവും!